കട്ടപ്പന: ടി. നസിറുദ്ദീന്‍റെ നിര്യാണത്തിൽ കട്ടപ്പനയിലെ വ്യാപാരി സമൂഹം അനുശോചിച്ചു. രാവിലെ ഛായാചിത്രം സ്ഥാപിച്ച് പുഷ്പാർച്ചന നടത്തി. തുടർന്ന് ടൗണിൽ മൗനജാഥ നടന്നു. വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. തോമസ് പറഞ്ഞു. അദ്ദേഹത്തിന്‍റെ മരണം വ്യാപാര മേഖലക്കും സംഘടനക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്റ് കെ.എൻ. ദിവാകരൻ, ജില്ല ജനറൽ സെക്രട്ടറി കെ.പി. ഹസൻ എന്നിവർ പറഞ്ഞു. മൗനജാഥക്ക് അസോസിയേഷൻ പ്രസിഡന്റ് എം.കെ. തോമസ്, ജില്ല വൈസ് പ്രസിഡന്‍റ് സി.കെ. മോഹനൻ, കെ.പി. ബഷീർ, പൊന്നച്ചൻ ജോസഫ്, സിബി വർക്കി, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി.കെ. മാണി, അസോസിയേഷൻ സെക്രട്ടറിമാരായ എ.എച്ച്. കുഞ്ഞുമോൻ, പി.കെ. ജോഷി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ. വ്യാപാരി നേതാവ് ടി. നസിറുദ്ദീന്റെ മരണത്തിൽ അനുശോചിച്ച് അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.കെ. തോമസ് ആദരാഞ്ജലി അർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.