ആലപ്പുഴ: കേന്ദ്രസർക്കാറിന്‍റെ തൊഴിലാളി-ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.ഐ.ടി.യുവിന്‍റെ നേതൃത്വത്തിൽ നടന്ന തൊഴിലാളി കൂട്ടായ്മയിൽ പ്രതിഷേധമിരമ്പി. ആലപ്പുഴ ജനറൽ ആശുപത്രി ജങ്ഷനിൽ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ്മ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എം. ഷെരീഫ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല ജോയന്‍റ് സെക്രട്ടറി പി.പി. പവനൻ, എം. സുനിൽകുമാർ, എൻ. പവിത്രൻ, മുകുന്ദൻ, എ.പി. സോണ, കെ.ജി. ജയരാജ് എന്നിവർ സംസാരിച്ചു. ആലപ്പുഴ വൈ.എം.സി.എ ജങ്ഷനിൽ ആലപ്പുഴ നോർത്ത് ഏരിയ കമ്മിറ്റി നടത്തിയ പരിപാടി പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വി.എം. ഹരിലാൽ അധ്യക്ഷത വഹിച്ചു. പി.വി. വിനോദ്കുമാർ സംസാരിച്ചു. ജില്ലയിലെ 16 കേന്ദ്രങ്ങളിൽ കൂട്ടായ്മ സംഘടിപ്പിച്ചു APL labour pratheshedam കേന്ദ്ര ബജറ്റിലെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി കൂട്ടായ്മ പ്രതിഷേധം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.