അടിമാലി: പ്രളയദുരിതവും കോവിഡ് പ്രതിസന്ധിയും അതിജീവിക്കുന്നതിനിടയിലെ വിലയിടിവ് റോബസ്റ്റ വാഴ കർഷകരെ ദുരിതത്തിലാക്കുന്നു. കായ കിലോക്ക് എട്ട് രൂപയാണ് ലഭിക്കുന്നത്. പാട്ടത്തിനെടുത്ത സ്ഥലത്തും മറ്റും കൃഷി നടത്തുന്നവരാണ് മുതൽമുടക്ക് പോലും തിരിച്ചുകിട്ടാതെ വെട്ടിലായത്. കടുത്ത പ്രതിസന്ധിയിലാണ് റോബസ്റ്റ കൃഷി ചെയ്തവർ. വിത്തും വളവും കൂലിച്ചെലവും എല്ലാം കഴിഞ്ഞ് കർഷകന് മിച്ചം ഒന്നും കിട്ടാത്ത അവസ്ഥയാണ്. ഒരു വാഴക്ക് എൺപതിലധികം രൂപയാണ് കർഷകന് ചെലവ് വരുന്നത്. റോബസ്റ്റ, പാളയൻകോടൻ പോലുള്ള ഇനങ്ങൾ വാങ്ങാൻ പോലും പലപ്പോഴും വ്യാപാരികൾ തയാറാവുന്നുമില്ല. വിലക്കുറവിന് പുറമേ രോഗ, കീടബാധകളും കൃഷിയെ ബാധിക്കുന്നുണ്ട്. ഒരു വർഷം നീളുന്ന കഠിനാധ്വാനത്തിന് വേണ്ടത്ര ഫലം ലഭിക്കാതെ വരുന്നതിനാൽ റോബസ്റ്റ കൃഷിയിൽനിന്ന് കർഷകർ കൂട്ടത്തോടെ പിന്മാറുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.