സഹകരണ ബാങ്ക്​ നിയമനത്തിൽ അഴിമതിയെന്ന്​

കട്ടപ്പന: ശാന്തിഗ്രാം സർവിസ് സഹകരണ ബാങ്കിലെ നിയമനത്തിൽ അഴിമതി നടന്നതായി യൂത്ത് കോൺഗ്രസ്‌ ഇരട്ടയാർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അർഹരായ ഉദ്യോഗാർഥികൾക്ക് നിയമനം നിഷേധിക്കപ്പെടുന്ന സാഹചര്യമാണ്. ബാങ്കിൽ ഒഴിവ് വന്ന നാലു തസ്തികകളിലേയ്ക്ക് നടന്ന നിയമനത്തിൽ വൻ തുക കോഴ വാങ്ങിയതായി യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു. സി.പി.എം നേതാക്കൾ തമ്മിലെ അഭിപ്രായ വ്യത്യാസമാണ് അർഹരായ ഉ​ദ്യോഗാർഥികൾക്ക് നിയമനം ലഭിക്കാൻ തടസ്സം. വാർത്തസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ്​ ഇരട്ടയാർ മണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ്, അരുൺ സേവ്യർ, സെബിൻ അബ്രഹാം, അച്ചുക്കുട്ടൻ സാബു, വി.സി. ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.