കട്ടപ്പന: തേക്കടി-കൊച്ചി സംസ്ഥാന പാതയുടെ ഭാഗമായ ഉപ്പുതറ ടൗൺ റോഡ് കോൺഗ്രസ് നേതൃത്വത്തിൽ ഉപരോധിച്ചു. ഡി.സി.സി അംഗം അരുൺ പൊടിപാറ സമരം ഉദ്ഘാടനം ചെയ്തു. ഉപ്പുതറ-പരപ്പ റോഡ് എത്രയുംവേഗം പണി പൂർത്തീകരിക്കുക, എസ്റ്റിമേറ്റ് നിശ്ചയിച്ച പോലെ റോഡിന് പരമാവധി വീതി കൂട്ടുക, നടപ്പാതയും ഓടയും നിർമിക്കുക, റോഡിന്‍റെ വീതികൂട്ടൽ നടപടികൾ എത്രയുംവേഗം സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് റോഡ് ഉപരോധം. മണ്ഡലം പ്രസിഡന്‍റ് ജോർജ് ജോസഫ്, എം. ഷാജഹാൻ, വി.കെ. കുഞ്ഞുമോൻ, പി.ടി. തോമസ്, ജോർജ് വർഗീസ്, സിനി ജോസഫ്, ഫ്രാൻസിസ് അറക്കപറമ്പിൽ, ഐ.വി. പൗലോസ്, ലീലാമ്മ ജോസ്, ഓമന സോദരൻ തുടങ്ങിയവർ നേതൃത്വം നൽകി. ഫോട്ടോ. ഉപ്പുതറ ടൗൺ റോഡ് വികസനം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ റോഡ് ഉപരോധം അരുൺ പൊടിപാറ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.