തൊടുപുഴ: പൊതു മാനദണ്ഡങ്ങൾക്ക് അനുസൃതമായി സ്ഥലംമാറ്റങ്ങൾ ഉടൻ നടപ്പിൽവരുത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ യൂനിയൻ നേതൃത്വത്തിൽ ജില്ലയിലെ റവന്യൂ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു. തൊടുപുഴ താലൂക്ക് ഓഫിസിന് മുന്നിൽ നടത്തിയ പ്രകടനം യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. മഹേഷ്, ഏരിയ സെക്രട്ടറി കെ.എസ്. ഷിബുമോൻ എന്നിവർ സംസാരിച്ചു. ഇടുക്കി താലൂക്ക് ഓഫിസിന് മുന്നിൽ നടന്ന പ്രകടനം ജില്ല സെക്രട്ടറി എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ ജോ. സെക്രട്ടറി ഗിരീഷ് വി.ജോൺ സംസാരിച്ചു. ഇടുക്കി കലക്ടറേറ്റിന് മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടേറിയറ്റ് അംഗം ജി. ഷിബു ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ജെയിംസ് വി.ജോൺ, ഏരിയ കമ്മിറ്റി അംഗം അനീഷ് എസ്.എൻ. ആഷ് എന്നിവർ സംസാരിച്ചു. ഉടുമ്പൻചോല താലൂക്ക് ഓഫിസിന് മുന്നിൽ നടന്ന പ്രകടനം ജില്ല ട്രഷറർ കെ.സി. സജീവൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.വി. രവീന്ദ്രനാഥ് സംസാരിച്ചു. പീരുമേട് താലൂക്ക് ഓഫിസിന് മുന്നിൽ നടന്ന പ്രകടനം ജില്ല ജോ. സെക്രട്ടറി ടി.ജി. രാജീവ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടേറിയറ്റ് അംഗം രാജീവ് ജോൺ, ഏരിയ സെക്രട്ടറി ജയകുമാർ, ഏരിയ വൈസ് പ്രസിഡന്‍റ് എ.സി. ശാന്തകുമാരി എന്നിവർ സംസാരിച്ചു. ദേവികുളം താലൂക്ക് ഓഫിസിന് മുന്നിൽ നടന്ന പ്രകടനം ജില്ല വൈസ് പ്രസിഡന്‍റ് പി.എ. ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടേറിയറ്റ് അംഗം എം.ബി. ബിജു, ഏരിയ സെക്രട്ടറി എം. രവികുമാർ ഏരിയ പ്രസിഡന്‍റ് വി.എസ്. അരുൺ, കെ. ശിവാനന്ദൻ എന്നിവർ സംസാരിച്ചു. TDL NGO തൊടുപുഴ താലൂക്ക് ഓഫിസിന് മുന്നിൽ നടന്ന പ്രകടനം എൻ.ജി.ഒ യൂനിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി.എം. ഹാജറ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.