കട്ടപ്പന: എസ്.എൻ.ഡി.പി യോഗം മലനാട് യൂനിയൻ സ്ഥാപക പ്രസിഡന്‍റായിരുന്ന പച്ചടി ശ്രീധരന്‍റെ അനുസ്മരണം സംഘടിപ്പിച്ചു. ദൈവദശക ശതാബ്ദി മന്ദിരത്തിൽ നടന്ന അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ഇൻസ്പെക്ടറിങ് ഓഫിസർ പി. ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. മലനാട് യൂനിയൻ പ്രസിഡന്‍റ് ബിജു മാധവൻ അധ്യക്ഷതവഹിച്ചു. യൂനിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ, വനിത സംഘം പ്രസിഡന്‍റ് സി.കെ. വത്സ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. യൂനിയൻ കൗൺസിൽ അംഗങ്ങളായ പി.ആർ. രതീഷ്, പി.കെ. രാജൻ, മനോജ് ആപ്പാന്താനം, പി.എസ്. സുനിൽകുമാർ, എ.എസ്. സതീഷ്, അനീഷ് ബാബു, ലത സുരേഷ്, കെ.പി. ബിനീഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ പച്ചടി ശ്രീധരന്‍റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.