തൊടുപുഴ: മീഡിയവണിന് വിലക്കേർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ തൊടുപുഴ പൗരാവലിയുടെ പ്രതിഷധം. ജനകീയ പ്രതികരണ വേദി നേതൃത്വത്തിലാണ് ബുധനാഴ്ച വൈകീട്ട് തൊടുപുഴ സിവിൽ സ്റ്റേഷന് സമീപം 'പ്രതിഷേധാഗ്നി' സംഘടിപ്പിച്ചത്. ഇടുക്കി പ്രസ്ക്ലബ് പ്രസിഡന്‍റ് എം.എൻ. സുരേഷ് യോഗം ഉദ്ഘാടനം ചെയ്തു. ലോകത്ത് എല്ലാ ഏകാധിപതികളും വിമർശനങ്ങളെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന ആയുധമാണ് 'രാജ്യസുരക്ഷ' എന്ന് അദ്ദേഹം പറഞ്ഞു. ഈ ആയുധമാണ് മീഡിയവണിന് വിലക്കേർപ്പെടുത്താൻ കേന്ദ്രസർക്കാർ എടുത്തിരിക്കുന്നത്. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് നേർക്ക് ഉയരുന്ന വലിയ വെല്ലുവിളിയാണ്. സർക്കാർ നടപടിയെ നിയമപരമായി നേരിടുന്നതിനൊപ്പം ബഹുജന പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് പ്രതിഷേധാഗ്നി തെളിയിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീം, ഗാന്ധിദർശൻ വേദി ജില്ല ചെയർമാൻ അഡ്വ. ആൽബർട്ട്, യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് പി.എച്ച്. സുധീർ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് കെ.എസ്. സുബൈർ, കോൺഗ്രസ് ന്യൂനപക്ഷ വകുപ്പ് സെക്രട്ടറി മനോജ് കോക്കാട്ട്, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ഷാജഹാൻ നദ്വി, ഐ.എൻ.എൽ ജില്ല പ്രസിഡന്‍റ് എം.എം. സുലൈമാൻ, ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി അമീൻ റിയാസ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്‍റ് വി.എച്ച്. അബ്ബാസ് തുടങ്ങിയവർ സംസാരിച്ചു. കൺവീനർ സുബൈർ ഹമീദ് സ്വാഗതവും വേദി ചെയർമാൻ പി.പി. കാസിം നന്ദിയും പറഞ്ഞു. ചിത്രം1.TDL MEDIAONE മീഡിയവൺ വിലക്കിനെതിരെ തൊടുപുഴയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് 'പ്രതിഷേധാഗ്നി' തെളിയിക്കുന്നു ചിത്രം2. TDL PRESCLUB മീഡിയവൺ വിലക്കിനെതിരെ തൊടുപുഴയിൽ നടന്ന പ്രതിഷേധ പരിപാടി പ്രസ്ക്ലബ് പ്രസിഡന്‍റ് എം.എൻ. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.