നെടുങ്കണ്ടം: ഫോട്ടോഗ്രാഫറും നാടകകൃത്തും എഴുത്തുകാരനുമായ ജോബി കണ്ടത്തില്‍ രചനയും സംഗീതവും സംവിധാനവും നിര്‍വഹിച്ച 'എന്നും നിനക്കായ്' സംഗീത ആല്‍ബത്തിന്‍റെ സീഡി പ്രകാശനം എഴുത്തുകൂട്ടം സംസ്ഥാന പ്രസിഡന്‍റും നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ എടപ്പോണ്‍ അജികുമാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശോഭന വിജയന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ യൂനിറ്റ് പ്രസിഡന്‍റ് സുബിന്‍ സിഡാക് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സിജോ നടക്കല്‍, ബിജോ മങ്ങാട്ട്, ഗ്രീഷ്മ ഹണി, പ്രബി വര്‍ണശാല, ടെജി ജോസഫ്, മിലന്‍ ജോര്‍ഫിന്‍, രാജേഷ് ഹണി തുടങ്ങിയവർ സംസാരിച്ചു. പിന്നണിഗായിക സുജാതയാണ് ആല്‍ബത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.