തൊടുപുഴ: മീഡിയവണിന് വിലക്കേർപ്പെടുത്തിയ കേന്ദ്രനടപടിക്കെതിരെ ജനകീയ പ്രതികരണ വേദി നേതൃത്വത്തിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിന് തൊടുപുഴ സിവിൽ സ്റ്റേഷന് സമീപം 'പ്രതിഷേധാഗ്നി' സംഘടിപ്പിക്കും. ഇടുക്കി പ്രസ്ക്ലബ് പ്രസിഡന്‍റ് എം.എൻ. സുരേഷ് ഉദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലീം, ഗാന്ധിദർശൻ വേദി ജില്ല ചെയർമാൻ അഡ്വ. ആൽബർട്ട്, യൂത്ത് ലീഗ് ജില്ല പ്രസിഡന്‍റ് പി.എച്ച്. സുധീർ, വെൽഫെയർ പാർട്ടി ജില്ല പ്രസിഡന്‍റ് കെ.എസ്. സുബൈർ, ദലിത് ഐക്യസമിതി സംസ്ഥാന പ്രസിഡന്‍റ് കെ.കെ. ജിൻഷു, കോൺഗ്രസ് ന്യൂനപക്ഷ വകുപ്പ് സെക്രട്ടറി മനോജ് കോക്കാട്ട്, ഐ.എൻ.എൽ ജില്ല പ്രസിഡന്‍റ് എം.എം. സുലൈമാൻ, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ് എം.എം. ഷാജഹാൻ നദ്‌വി തുടങ്ങിയവർ പങ്കെടുക്കും. തളിര് സ്കോളർഷിപ്: കരിമണ്ണൂർ സ്കൂളിന് മികച്ച വിജയം കരിമണ്ണൂർ: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ 'തളിര് സ്‌കോളർഷിപ്' പരീക്ഷയിൽ കരിമണ്ണൂർ സെന്‍റ്. ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന വിജയം. വിദ്യാലയത്തിലെ 55 കുട്ടികളാണ് സംസ്ഥാനതല പരീക്ഷയിൽ വിജയിച്ചത്. ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട 163പേരിൽ ഏറ്റവും കൂടുതൽപേർ സ്കോളർഷിപ്പിന് അർഹരായ വിദ്യാലയം എന്ന പദവിയാണ് കരിമണ്ണൂർ സ്കൂളിന് ലഭിച്ചത്. എച്ച്.എസ് വിഭാഗത്തിൽ ഒമ്പതും യു.പി വിഭാഗത്തിൽ എട്ടുപേരും 1000 രൂപയുടെ സ്കോളർഷിപ്പിന് അർഹരായപ്പോൾ 38 വിദ്യാർഥികൾ 500 രൂപയുടെ സ്കോളർഷിപ് വിജയികളായി. ഇതോടൊപ്പം മികച്ചവിജയത്തോടെ രണ്ട് വിദ്യാർഥികൾ സംസ്ഥാനതല മത്സരത്തിന് അർഹരാകുകയും ചെയ്തു. വിദ്യാർഥികളെ സ്കൂൾ മാനേജർ റവ. ഫാ. സ്റ്റാൻലി പുൽപ്രയിൽ, ഹെഡ്മാസ്റ്റർ സജി മാത്യു എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.