നെടുങ്കണ്ടം: ബസ്സ്റ്റാൻഡിൽ എത്തുന്നവർക്ക് ശങ്കമാറ്റാൻ നെട്ടോട്ടമോടണം. സ്ത്രീകളും കുട്ടികളുമാണ് ഏറെ കഷ്ടപ്പെടുന്നത്. സ്റ്റാൻഡിലെ പഞ്ചായത്തുവക ശൗചാലയം അടച്ചുപൂട്ടിയതോടെയാണ് സൗകര്യമില്ലാതായത്. താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് കക്കൂസും മൂത്രപ്പുരയും നവീകരണത്തിനായി ആഴ്ചകളായി പൂട്ടിയിട്ടിരിക്കുകയാണ്. കുമളി -മൂന്നാര്‍ സംസ്ഥാന പാതയോരത്തെ ഇടത്താവളവും പ്രമുഖ പട്ടണവുമാണ് നെടുങ്കണ്ടം. ദിനേന കെ.എസ്.ആര്‍.ടി.സി അടക്കം നൂറുകണക്കിന് ബസുകള്‍ യാത്രക്കാരെ കയറ്റിയിറക്കുന്ന ബസ്സ്റ്റാൻഡ് കൂടിയാണിത്. പൈപ്പുകളും മറ്റും പൊട്ടി മലിനജലം സ്റ്റാൻഡിലൂടെ ഒഴുകുന്നതിനാലാണ് നവീകരണത്തിനായി അടച്ചുപൂട്ടിയതെന്നാണ് പഞ്ചായത്തിൻെറ വിശദീകരണം. എന്നാല്‍, ബദല്‍ സംവിധാനം ഒന്നുമില്ലാതെയാണ് അടച്ചുപൂട്ടിയതെന്നാണ് ആക്ഷേപം. മാസങ്ങള്‍ക്ക് മുമ്പ് പുതിയ ശൗചാലയം നിർമിക്കാന്‍ ആരംഭം കുറിച്ചെങ്കിലും പ്രവര്‍ത്തനം ആരംഭഘട്ടത്തില്‍ തന്നെ നിർത്തേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.