വെള്ളിയാമറ്റം: വെള്ളിയാമറ്റം-കാഞ്ഞാർ റോഡിൽ കലുങ്കിൻെറ ഒരുഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിൽ. കാവാലം സിറ്റിയിലെ കലുങ്കിൻെറ ഒരുവശമാണ് ഇടിഞ്ഞ് ഏതുസമയവും അടർന്നുവീഴാവുന്ന നിലയിലുള്ളത്. 2018ലെ മഴക്കാലത്താണ് കെട്ടിൻെറ ഭാഗത്ത് വിള്ളൽ ഉണ്ടായത്. പിന്നീട് ഈ വിള്ളൽ വലുതാവുകയും കുറച്ചുഭാഗം ഇടിയുകയുമായിരുന്നു. ഇടിഞ്ഞിരിക്കുന്ന ഭാഗം കാടുകയറി മൂടിക്കിടക്കുന്നതിനാൽ ഇതുവഴി കടന്നുപോകുന്ന വാഹനങ്ങൾക്ക് അപകട സാധ്യത മനസ്സിലാക്കാൻ കഴിയില്ല. അപകട സൂചന ഫലകവുമില്ല. എതിരെ വരുന്ന വാഹനങ്ങൾക്ക് ഇവിടെവെച്ച് അരികു നൽകിയാൽ വാഹനം തോട്ടിലേയ്ക്ക് മറിയും. റോഡിലെ അപകടാവസ്ഥ പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. tdl mltm കാഞ്ഞാർ വെള്ളിയാമറ്റം റൂട്ടിൽ കാവാലം സിറ്റിയിലെ അപകടാവസ്ഥയിലായ കലുങ്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.