വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റായി കോണ്‍ഗ്രസിലെ എം.എ. ബിജുവിനെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ് സ്ഥാനം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിരിക്കുന്നതിനാല്‍ മത്സരം ഒഴിവായി. യു.ഡി.എഫ് ധാരണപ്രകാരം കേരള കോണ്‍ഗ്രസിലെ രാജീവ് ഭാസ്‌കരന്‍ രാജിവെച്ചിരുന്നു. 17 അംഗ ഭരണസമിതിയില്‍ കക്ഷിനില: യു.ഡി.എഫ് -ഒമ്പത്, എൽ.ഡി.എഫ് -ഏഴ്, ബി.ജെ.പി -1. എൽ.ഡി.എഫിനും ബി.ജെ.പിക്കും എസ്.സി വിഭാഗത്തിൽപെട്ട ആരെയും വിജയിപ്പിക്കാനായില്ല. അതിനാല്‍ പ്രസിഡന്‍റ് സ്ഥാനം മത്സരമില്ലാതെതന്നെ യു.ഡി.എഫിന് നേടാന്‍ കഴിഞ്ഞു. രാജീവ് ഭാസ്‌കരന്‍ ധാരണപ്രകാരം ജനുവരിയിലാണ് രാജിവെച്ചത്. എം.എ. ബിജു നാലാംവാര്‍ഡായ വെള്ളക്കയത്തുനിന്നാണ് വിജയിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് മത്സരിക്കുന്നത്. യു.ഡി.എഫ് ധാരണപ്രകാരം ഇനി നാലുവര്‍ഷവും ബിജുതന്നെയാകും പ്രസിഡന്‍റ് മുന്നണി ധാരണപ്രകാരം വികസന സ്ഥിരംസമിതി ചെയര്‍മാനായ കോണ്‍ഗ്രസ് പ്രതിനിധി സജി കണ്ണമ്പുഴയും രാജിവെച്ചു. ഈ സ്ഥാനത്തേക്ക് പിന്നീട് തെരഞ്ഞെടുപ്പ് നടക്കും. രാജിവെച്ച പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.