ടീ ബോർഡിന് മുന്നിൽ കർഷക ധർണ

കട്ടപ്പന: കേന്ദ്രബജറ്റിൽ തേയില ബോർഡിനുള്ള ഫണ്ട് വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് ചെറുകിട തേയില കർഷകർ പീരുമേട് ടീ ബോർഡ് ഓഫിസിന്​ മുന്നിൽ ധർണ നടത്തും. ബുധനാഴ്ച രാവിലെ 10.30ന് തേയില കർഷക ഫെഡറേഷൻ പ്രസിഡന്‍റ്​ വൈ.സി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്യും. തേയില ഫണ്ടിൽ വെട്ടിക്കുറച്ച 222 കോടി പുനഃസ്ഥാപിക്കുക, ബോർഡിന്‍റെ ഘടനാമാറ്റം ഉപേക്ഷിക്കുക, നാണ്യവിളകൾക്ക്​ താങ്ങുവില ഏർപ്പെടുത്തുക, തേയില പാക്കേജിൽ കേരളത്തെയും ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്​ ധർണ. ------- മുള്ളൻപന്നി മാംസം പിടികൂടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ മറയൂർ: മുള്ളൻപന്നിയെ പിടികൂടി മാംസം കറിവെച്ച കേസിൽ രണ്ടുപേർ അറസ്​റ്റിൽ. കീഴാന്തൂർ സ്വദേശി ശങ്കരൻ (42), പളനിസ്വാമി (62) എന്നിവരെയാണ് പയസ്​നഗർ ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെത്തുടർന്ന് കീഴാന്തൂരിൽ രണ്ട് വീടുകളിലായി പരിശോധന നടത്തി മുള്ളൻപന്നി മാംസം വേവിക്കുന്നതിനിടെ പിടികൂടിയിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതികളെ കാന്തല്ലൂർ റേഞ്ച് ഓഫിസർ ആർ. അധീഷ്, ഫോറസ്റ്റർ വി.ആർ. രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ്​ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. ---------- ചിത്രം TDL prathikal അറസ്റ്റിലായ ശങ്കരൻ, പളനിസ്വാമി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.