വട്ടിപ്പലിശ സംഘങ്ങൾ ഹൈറേഞ്ചിൽ പിടിമുറുക്കുന്നു

പീരുമേട്, പാമ്പനാർ, ഏലപ്പാറ, കുട്ടിക്കാനം, വാഗമൺ മേഖലകളിൽ തമിഴ് സംഘങ്ങൾ പിടിമുറുക്കുന്നു പീരുമേട്: തമിഴ്നാട്ടിൽനിന്നുള്ള . സാധാരണക്കാരും ചെറുകിട കച്ചവടക്കാരുമാണ് ഇരകൾ. നാട്ടിൻപുറങ്ങളിലെ ​ബ്ലേഡ്​ പലിശക്കാർക്ക്​ ഓപറേഷൻ കുബേരയിൽ പിടിവീണതിനാൽ അവസരം മുതലെടുത്താണ്​ തമിഴ്നാട് സംഘങ്ങൾ സജീവമായത്. 9,000 രൂപക്ക്​ 10,000 തിരിച്ചുനൽകണം എന്നതാണ്​ വ്യവസ്ഥ. വ്യാപാരികളും ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരും ദിവസ തിരിച്ചടവുകളായാണ്​ പണം മടക്കിനൽകുന്നത്​. എന്നാൽ, കൂലിപ്പണിക്കാർ ഉൾപ്പെടെയുള്ളവർക്ക് ഞായറാഴ്ചയാണ് തിരിച്ചടവ് ദിവസം. ഇരുചക്രവാഹനങ്ങളിൽ വീടുകളിലെത്തി പണം പിരിക്കും. ഇതിനായി പ്രത്യേകം കാർഡുകളും ഉണ്ട്​. പീരുമേട്, പാമ്പനാർ, ഏലപ്പാറ, കുട്ടിക്കാനം, വാഗമൺ തുടങ്ങിയ മേഖലകളിലെല്ലാം വട്ടിപ്പലിക്കാരുടെ പ്രവർത്തനം ശക്തമാണ്. പ്രാദേശികമായി ഇവരെ സഹായിക്കുന്നതിന് ഇടനിലക്കാരും പണം പിരിച്ചുനൽകുന്നു. പത്തനംതിട്ട, കോട്ടയം ജില്ലകളിൽനിന്നാണ് ഇവർ പണം നൽകാനും പിരിവിനും എത്തുന്നത്. തമിഴ്നാട്ടിൽ നിന്നെത്തിയ ഇവർ ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് താമസിച്ച് പ്രവർത്തനം നടത്തുകയാണ്. കൊള്ളപ്പലിശക്ക് പണം കടംനൽകി തിരിച്ചുവാങ്ങുമ്പോഴും ഇവരുടെ രാഷ്ട്രീയ സ്വാധീനത്തിൽ നിയമനടപടികൾ ഉണ്ടാകുന്നില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.