ഓഫിസർമാർക്ക് ഇനി വീട്ടിലിരുന്നും തീരുമാനിക്കാം

p2 lead... ഇ-ഓഫിസ് സംവിധാനം പ്രാവർത്തികമാകുന്നതോടെ സേവനം സുതാര്യവും സമയബന്ധിതവുമാകും തൊടുപുഴ: ജില്ലയിലെ അഞ്ച് താലൂക്ക് ഓഫിസുകളും ഇനി കടലാസ് രഹിതം. സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ്​ സര്‍ക്കാര്‍ ഓഫിസുകളില്‍ ഇ-ഓഫിസ് സംവിധാനം നടപ്പാക്കുന്നു​. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ച സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തനം. സാങ്കേതിക സഹായം സംസ്ഥാന ഐ.ടി മിഷനാണ്. ജില്ലയില്‍ ഐ.ടി മിഷന്‍ ജില്ല പ്രോഗ്രാം മാനേജരുടെ നേതൃത്വത്തിലെ ടീമാണ് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ - താലൂക്ക് തലങ്ങളിൽ വേണ്ട സാങ്കേതിക സഹായം നല്‍കും. പീരുമേട്, ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല, തൊടുപുഴ താലൂക്കുകളിലാണ് ഇ-ഓഫിസ് സംവിധാനം സജ്ജമാക്കിയത്. ഇ-ഓഫിസ് പ്രാവർത്തികമാകുന്നതോടെ ഒരു ഫയൽ സംബന്ധിച്ച് ഓഫിസർമാർക്ക് വീട്ടിലിരുന്നും തീരുമാനമെടുക്കാം. ലോക്ക് ഡൗൺ പോലെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവൃത്തികൾ തടസ്സമില്ലാതെ വർക്ക് ഫ്രം ഹോമിലൂടെ നടപ്പാക്കാനാകും. നിലവിൽ ഓഫിസിലെ പ്രധാനപ്പെട്ട സെക്​ഷനുകളെല്ലാം ഇ-ഫയലിലാണ്. ഇതിനായി ഓഫിസുകളിൽ പ്രത്യേക ഫയൽ ട്രാക്കിങ്ങ്​ സിസ്റ്റം ഉണ്ടാകും. താലൂക്കുകളുടെ ഇ- ഓഫിസ് സംവിധാനം കലക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബും അഞ്ച് താലൂക്കുകളിലായി തഹസില്‍ദാര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു. --- ​TDL COLLECTOR താലൂക്കുകളിലെ ഇ-ഓഫിസ് സംവിധാനം കലക്​ടർ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു ------------ മദ്​റസ അധ്യാപക ക്ഷേമനിധി വിഹിതം അടക്കല്‍ തൊടുപുഴ: കേരള മദ്​റസധ്യാപക ക്ഷേമനിധിയില്‍ 2011 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് വരെ ക്ഷേമനിധി വിഹിതം അടക്കുവാനുള്ളവര്‍ 2022 മാര്‍ച്ച് 10നകം സൗകര്യപ്രദമായ പോസ്​റ്റോഫിസുകളില്‍ അടക്കണം. വിഹിതം യഥാസമയം അടവാക്കാത്തത് അംഗത്വം റദ്ദാവുന്നതിനും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും കാരണമാകുമെന്ന് ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ അറിയിച്ചു. ----- ഖാദി തുണിത്തരങ്ങള്‍ക്ക് 30 % റിബേറ്റ് തൊടുപുഴ: 2022ലെ സര്‍വോദയപക്ഷം പ്രമാണിച്ച് ഗ്രാമ വ്യവസായ ബോര്‍ഡിന്റെ വിൽപനശാലകളില്‍ ഫെബ്രുവരി 9 മുതല്‍ 14 വരെ ഖാദി തുണിത്തരങ്ങള്‍ക്ക് 30 % വരെ സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും. കെ.ജി.എസ് മാതാ ഷോപ്പിങ്​ ആര്‍ക്കേഡ് തൊടുപുഴ, കെ.ജി.എസ് പൂമംഗലം ബില്‍ഡിങ് കാഞ്ഞിരമറ്റം, ബൈപാസ് റോഡ്, തൊടുപുഴ, കെ.ജി.എസ് കട്ടപ്പന ഗാന്ധി സ്‌ക്വയര്‍ കട്ടപ്പന എന്നിവയാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ജില്ലയിലെ അംഗീകൃത വിൽപന ശാലകള്‍. ബുധനാഴ്ചകളില്‍ സര്‍ക്കാര്‍ അർധസര്‍ക്കാര്‍ / സഹകരണ മേഖലയിലെ ജീവനക്കാര്‍ ഖാദി ധരിക്കണമെന്ന് സര്‍ക്കാര്‍ നിർദേശിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.