തൊടുപുഴ: കാരിക്കോട്-തെക്കുഭാഗം റോഡില്‍ പൊതുമരാമത്ത് അധികൃതര്‍ നടത്തുന്ന കോണ്‍ക്രീറ്റിങ് യാത്രക്കാര്‍ക്ക് ദുരിതമാകുന്നതായി പരാതി. കനാല്‍ അക്വഡേറ്റിനു സമീപം പതിവായി റോഡ് തകരുന്ന ഭാഗത്ത് രണ്ടുവര്‍ഷം മുമ്പ് ടൈല്‍ പാകിയിരുന്നു. ഇതിനോട് ചേര്‍ന്ന് മഴവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കാനാണ് ഇവിടെ കോണ്‍ക്രീറ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതിന്‍റെ ഭാഗമായി റോഡിന്‍റെ പകുതി ഭാഗത്ത് ടൈല്‍ പാകിയതിനോട് ചേര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്തു. ബാക്കിഭാഗം പൊളിക്കുകയും ചെയ്തു. തുടര്‍ന്ന് ആഴ്ചകളോളം വാഹനങ്ങള്‍ ഏറെ പ്രയാസപ്പെട്ടാണ് സഞ്ചരിച്ചിരുന്നത്. പിന്നീട് റോഡിന്‍റെ ബാക്കി ഭാഗവും കോണ്‍ക്രീറ്റ് ചെയ്തു. എന്നാൽ, ആദ്യം ഉയര്‍ത്തി കോണ്‍ക്രീറ്റ് ചെയ്തിരുന്ന ഭാഗം പിന്നീട് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചു. ഇവിടെ കോണ്‍ക്രീറ്റ് ചെയ്തിരുന്ന ഭാഗം കൂടുതല്‍ ഉയര്‍ന്നുപോയിരുന്നു. ഇതോടെയാണ് യാത്ര ദുരിതമായത്. ഇവിടെ വെള്ളം സുഗമമായി ഒഴുകിപ്പോകാന്‍ തക്കവിധം താഴ്ത്തി കോണ്‍ക്രീറ്റ് ചെയ്യണമെന്നായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. ഇപ്പോള്‍ ഒരുവശം കോണ്‍ക്രീറ്റ് താഴ്ന്നും മറുഭാഗം കുത്തിപ്പൊളിച്ച നിലയിലും കിടക്കുന്ന റോഡിലൂടെയാണ് നാട്ടുകാരുടെ ദുരിതയാത്ര. --------- TDL KANAL ROAD കാരിക്കോട്-തെക്കുഭാഗം റോഡിൽ നിർമാണം നടക്കുന്ന ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.