ഇലവീഴാപ്പൂഞ്ചിറ റോഡ് യാഥാർഥ്യമാകുന്നു

കാഞ്ഞാർ: ഏറെക്കാലത്തെ പരാതികൾക്കും പ്രതിഷേധങ്ങൾക്കും അറുതിവരുത്തി ഇലവീഴാപ്പൂഞ്ചിറ റോഡ് ടാറിങ് യാഥാർഥ്യമാകുന്നു. മേലുകാവ് മുതൽ പൂഞ്ചിറവരെയും അതിനുശേഷം കാഞ്ഞാറിലേക്കും 1.5 കിലോമീറ്റർ ദൂരവുമാണ് ടാറിങ്​ നടത്തുന്നത്. 11 കിലോമീറ്റർ വരുന്ന കാഞ്ഞാർ - കൂവപ്പള്ളി- ചക്കിക്കാവ് - ഇലവീഴാപൂഞ്ചിറ- മേലുകാവ് റോഡിന്‍റെ തകർന്ന് തരിപ്പണമായ ഭാഗമാണ് ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്നത്. ഇതിൽ പൂഞ്ചിറ മുതൽ ചക്കിക്കാവ് വരെ ഭാഗം സാധാരണ ടാറിങ്ങുമാണ് നടത്തുക. സംസ്ഥാന സർക്കാർ 11.12 കോടി അനുവദിച്ചിരുന്നു​. പതിറ്റാണ്ടുകളുടെ സ്വപ്‌നമാണ് ഇതോടെ പൂർത്തിയാകുന്നത്. കരാറുകാരൻ ഉപേക്ഷിച്ചതിനാൽ 13 വർഷം മുമ്പ് നിലച്ചുപോയ റോഡിന്‍റെ നിർമാണം പുനരാരംഭിക്കുമ്പോൾ ഇലവീഴാപ്പൂഞ്ചിറ ടൂറിസം കേന്ദ്രത്തിലേക്ക് ഒട്ടേറെ സഞ്ചാരികൾക്ക് എത്തിച്ചേരാനാകും. ഇലവീഴാപ്പൂഞ്ചിറ - ഇല്ലിക്കൽ ടൂറിസം പദ്ധതിക്ക് ഉണർവാകും. രണ്ടു ജില്ലകളെ കൂട്ടിയോജിപ്പിക്കുന്ന ഹ്രസ്വദൂര റോഡായി ഇത് മാറും. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി പ്രദേശത്തെ ജനത്തിന് 10 കിലോമീറ്ററിലേറെ ലാഭിക്കാൻ കഴിയും. ടാക്‌സി വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കാൻ യാത്രക്കാരിൽനിന്ന്​ 1000 രൂപ വരെ വാടക ഈടാക്കിയിരുന്നു. രോഗികളെ ആശുപത്രിയിലെത്തിക്കാനടക്കം ആളുകൾ ഏറെ കഷ്ടപ്പെട്ടു. - tdl mltm5 കാഞ്ഞാർ-കാഞ്ഞിരംകവല റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.