നോ പാർക്കിങ് ബോർഡ്​ മറച്ച്​ സാനിറ്റൈസര്‍ ബൂത്ത്

നെടുങ്കണ്ടം: കാഴ്ച മറയ്ക്കുന്ന ബോര്‍ഡുകളും മറ്റും നീക്കംചെയ്യുമെന്ന് വീമ്പിളക്കിയ ട്രാഫിക് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട പഞ്ചായത്ത്​ അധികൃതര്‍തന്നെ നോ പാര്‍ക്കിങ്​ ബോര്‍ഡ് മറച്ച് സാനിറ്റൈസര്‍ ബൂത്ത് നിര്‍മിച്ചു. സംസ്ഥാന പാത കടന്നുപോകുന്ന നെടുങ്കണ്ടം ടൗണിലെ പടിഞ്ഞാറേ കവലയിലാണ് ബൂത്ത്​. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സ്ഥാപിച്ചിരിക്കുന്ന സാനിറ്റൈസര്‍ ബൂത്തില്‍ കാലിയായ കുപ്പിപോലും ഇല്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി സ്ഥാപിച്ച നോ പാര്‍ക്കിങ്​ ബോര്‍ഡ് മറച്ചാണ് നിലവിലെ ഭരണസമിതി സാനിറ്റൈസര്‍ ബൂത്ത് കെട്ടിപ്പൊക്കിയത്. ടൗണിന്റെ പ്രധാന ഭാഗങ്ങളില്‍ പത്ത് സ്ഥലത്താണ് സാനിറ്റെസര്‍ ബൂത്ത് സ്ഥാപിച്ചത്. ------- idl ndk നോ പാര്‍ക്കിങ്​ ബോര്‍ഡ് മറച്ച്​ നെടുങ്കണ്ടം ടൗൺ പടിഞ്ഞാറേ കവലയിലെ പഞ്ചായത്തിന്റെ സാനിറ്റൈസര്‍ ബൂത്ത്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.