ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽപ്പെട്ട രണ്ടര കിലോമീറ്റർ മാത്രം ദൂരമുള്ള പ്രളയത്തിൽ തകർന്ന ആന്‍റോപുരം - ചാലിസിറ്റി റോഡിന് നാലുവർഷമായിട്ടും ശാപമോക്ഷമില്ല. കൊച്ചി-മധുര നാഷനൽ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ബൈപാസ് റോഡ് കൂടിയാണിത്. വാത്തിക്കുടി പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽപ്പെട്ട റോഡ് പ്രധാനമന്ത്രിയുടെ പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തിയതാണ്. ജില്ല പഞ്ചായത്താണ് റോഡ് നന്നാക്കേണ്ടത്. രണ്ടു പ്രളയങ്ങൾക്കും കാലവർഷത്തിനും ശേഷം റോഡിൽ ടാറിങ് ഇല്ലെന്ന് നാട്ടുകാർ പറയുന്നു. പലതവണ മണ്ണിട്ടുനികത്തി കുഴിയടച്ചെങ്കിലും കഴിഞ്ഞകാലവർഷത്തിന് ശേഷം വീണ്ടും പഴയപടിയായി. ഇവിടെ താമസിക്കുന്ന നൂറിലധികം കുടുംബങ്ങളുടെ ഏക ആശ്രയം പുറം ലോകവുമായി ബന്ധപ്പെടാൻ ഈ റോഡു മാത്രമാണ്. ഒരു രോഗിയെ ആശുപത്രിയിലെത്തിക്കേണ്ടിവന്നാൽ എടുത്തുകൊണ്ടുപോകേണ്ട അവസ്ഥയാണ്. ----- ഫോട്ടോ തകർന്ന് തരിപ്പണമായ ആന്‍റോപുരം - ചാലിസിറ്റി റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.