പ്രസ് ഉടമയെ മർദിച്ചതിൽ പ്രതിഷേധിച്ചു

തൊടുപുഴ: മൂന്നാറിലെ മരിയ പ്രസ് ഉടമ ഐസക്കിനെ മർദിച്ച് ഗുരുതര പരിക്കേൽപിച്ച ഓട്ടോറിക്ഷാ ഡ്രൈവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന്​ പ്രിന്‍റേഴ്​സ്​ അസോസിയേഷൻ തൊടുപുഴ മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രതിഷേധയോഗത്തിൽ തൊടുപുഴ മേഖല പ്രസിഡന്‍റ്​ ടോം ചെറിയാൻ, സെക്രട്ടറി ജോസ് ​മീഡിയ, ട്രഷറർ മനിൽ തോമസ്​, പോൾസൺ ജെമിനി, ബിജി കോട്ടയിൽ, എ.എസ്.​ ജോമോൻ അജേഷ്, ജോസ്​ അക്ഷര എന്നിവർ സംസാരിച്ചു. ----------- റോഡിലെ പ്രശ്നക്കാരൻ അറസ്റ്റിൽ ചെറുതോണി: ജില്ല ആസ്ഥാനത്ത് യാത്രക്കാർക്കും വ്യാപാരികൾക്കും പൊതുശല്യമായി മാറിയ ഗാന്ധിനഗർ സ്വദേശി മനോഹരനെ ഇടുക്കി പൊലീസ് അറസ്റ്റ്​ ചെയ്തു. വൈദ്യപരിശോധനയിൽ ഇയാൾക്ക്​ കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ മനോഹരൻ കഴിഞ്ഞദിവസം റോഡിൽ ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു. ഇതുമൂലം വ്യാപാരികളും നാട്ടുകാരും വലഞ്ഞത് മണിക്കൂറുകളോളം. ഒടുവിൽ ഇയാളെ നടുറോഡിൽനിന്ന്​ ഒഴിവാക്കാൻ നാട്ടുകാർക്കും വ്യാപാരികൾക്കും പെടാപ്പാട്​ പെടേണ്ടി വന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.