കട്ടിൽവിതരണത്തിന് പുതിയ ഏജൻസിയെ കണ്ടെത്തും ​

അടിമാലി: അടിമാലി പഞ്ചായത്തിലെ വയോജനങ്ങൾക്ക്​ വിതരണംചെയ്യാൻ എത്തിച്ച കട്ടിലുകളിൽ അഴിമതിയെന്ന യു.ഡി.എഫ് ആരോപണം അടിസ്ഥാനരഹിതമെന്ന് എൽ.ഡി.എഫ് ഭരണസമിതി. നിലവാരമില്ലാത്ത കട്ടിലുകൾ തിരിച്ചെടുക്കാൻ കോൺട്രാക്ടർക്ക് നിർദേശം നൽകി. തിങ്കളാഴ്ച ചേരുന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പുതിയ ഏജൻസിയെ കണ്ടെത്തും. ആദ്യഘട്ടത്തിൽ എത്തിച്ച കട്ടിലുകൾ ഗുണനിലവാരം ഉറപ്പുവരുത്തി വിതരണം നടത്തിയിരുന്നു. രണ്ടാംഘട്ടത്തിൽ എത്തിച്ച കട്ടിലുകൾ ഗുണനിലവാരം ഇല്ലാത്തതിനാൽ വിതരണം തടഞ്ഞിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ഷേർളി മാത്യു, വൈസ് പ്രസിഡന്‍റ്​ മേരി തോമസ്, സ്ഥിരംസമിതി അധ്യക്ഷരായ സി. ഡി. ഷാജി, റൂബി സജി, സൗമ്യ അനിൽ, സെക്രട്ടറി പി.കെ. സതീഷ് കുമാർ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.