കടത്തിണ്ണകളിൽ രക്തക്കറ; പരിഭ്രാന്തരായി വ്യാപാരികൾ

മൂലമറ്റം: കടയുടെ തിണ്ണയിലും തൊട്ടടുത്ത കലുങ്കിലും രക്തക്കറ കണ്ടത് മൂലമറ്റത്തെ വ്യാപാരികളെ പരിഭ്രാന്തരാക്കി. ശനിയാഴ്ച രാവിലെയാണ് സംഭവം. വിവരമറിഞ്ഞ്​ സ്ഥലത്തെത്തിയ കാഞ്ഞാർ എസ്.ഐ ഇസ്മായിലും സംഘവും സമീപ പ്രദേശങ്ങളിലെല്ലാം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 10 മണിയോടെ വീണ്ടും എത്തിയ പൊലീസ്​ പഞ്ചായത്തിന്‍റെ സി.സി ടി.വി പരിശോധിച്ച​പ്പോൾ ഒരാൾ കടത്തിണ്ണയിൽ കിടന്നതായി കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ അറക്കുളം ആലിൻചുവട് പെരുമ്പാറ അടിയിൽ സോമിയാണ്​ അവിടെയുണ്ടാായിരുന്നതെന്ന്​ കണ്ടെത്തി. ഇയാൾ വെള്ളിയാഴ്ച രാത്രി മദ്യപിച്ചശേഷം സ്റ്റാൻഡിൽ കിടന്നുറങ്ങി എഴുന്നേറ്റപ്പോൾ വീണ് തലക്ക് പരിക്കുപറ്റിയതാണെന്ന് വ്യക്തമായി. പൊലീസ്​ ഇയാളെ അറക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.