ഹെലിബേറിയ പദ്ധതി നടപ്പാക്കിയാൽ പെരുവന്താനം, കുട്ടിക്കാനം, പീരുമേട്, പാമ്പനാർ മേഖലകളിൽ ജലക്ഷാമം പരിഹരിക്കാം പീരുമേട്: വേനൽ കടുത്തതോടെ പെരുവന്താനം, പീരുമേട് പഞ്ചായത്തുകളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. പീരുമേട് താലൂക്കിലെ ആറ് പഞ്ചായത്തുകളിൽ കുടിവെള്ളം വിതരണം ചെയ്യാൻ സ്ഥാപിച്ച ഹെലിബേറിയ പദ്ധതി പൈപ്പ് ലൈൻ ഉപയോഗ ക്ഷമമല്ല. 2000ൽ ഉദ്ഘാടനം ചെയ്ത പദ്ധതി 22 വർഷം പിന്നിടുമ്പോഴും ഭാഗികമായാണ് കമീഷൻ ചെയ്തത്. ഹെലിബേറിയ പദ്ധതി പൂർണമായും നടപ്പാക്കിയാൽ പെരുവന്താനം, കുട്ടിക്കാനം, പീരുമേട്, പാമ്പനാർ മേഖലകളിൽ ജലക്ഷാമം പരിഹരിക്കാം. കുട്ടിക്കാനത്തെ ഉയർന്ന മേഖലകളിൽ ജലവിതരണം നാമമാത്രമാണ്. ഹോട്ടലുകളിൽ വെള്ളം വിലയ്ക്ക് വാങ്ങിയാണ് ഉപയോഗിക്കുന്നത്. പീരുമേട് മേഖലയിൽ പൈപ്പ് ലൈൻ പൊട്ടി വെള്ളം പാഴാകുന്നത് ജലവിതരണത്തെ ബാധിക്കുന്നു. മിനി സിവിൽ സ്റ്റേഷന് സമീപം ഒരു മാസമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ ഉയർന്ന മേഖലകളിൽവെള്ളം എത്തുന്നില്ല. പെരുവന്താനം പഞ്ചായത്തിലെ കരണിക്കാട് കോളനി ഉൾപ്പെടെ മേഖലകളിൽ ജലക്ഷാമം രൂക്ഷമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.