വേനല്‍ കനത്തു; പശുപരിപാലനം പ്രതിസന്ധിയിൽ

പച്ചപ്പുല്ലിന്‍റെ ലഭ്യത കുറഞ്ഞതോടെ വൻ വില കൊടുത്ത് വയ്​ക്കോലും കാലിത്തീറ്റയും അധികമായി വാ​​​​​​​​​ങ്കേണ്ടി വരുന്നു അടിമാലി: വേനല്‍ കനത്തതോടെ ഹൈറേഞ്ച് മേഖലയിലെ ക്ഷീരകര്‍ഷകര്‍ക്ക് പശുപരിപാലനത്തിന് പ്രയാസമേറി. ഇതുവരെ കൃഷിയിടങ്ങളില്‍നിന്നും പുല്‍മേടുകളില്‍നിന്നും പച്ചപ്പുല്ല് സുലഭമായി ലഭിച്ചിരുന്നെങ്കില്‍ ചൂട് കൂടിയതോടെ പുല്ലിന്‍റെ ലഭ്യത കുറഞ്ഞു. പച്ചപ്പുല്ലിന്‍റെ ലഭ്യത കുറയുന്ന ഘട്ടങ്ങളില്‍ വയ്​ക്കോലും കാലിത്തീറ്റയും അധികമായി നല്‍കേണ്ടി വരുന്നു. ഈ സാഹചര്യം കര്‍ഷകര്‍ക്ക് അധിക സാമ്പത്തിക ബാധ്യതക്ക് ഇടവരുത്തും. കുറച്ച് നാളുകള്‍ക്കിടയില്‍ വയ്​ക്കോലും കാലിത്തീറ്റക്കും ഉള്‍പ്പെടെ വൻതോതിൽ വില വര്‍ധിച്ചു. തമിഴ്‌നാട്ടില്‍നിന്നും അയല്‍ജില്ലകളില്‍നിന്നും ക്ഷീര കര്‍ഷകര്‍ വയ്​ക്കോല്‍ എത്തിക്കുന്നുണ്ട്. ചെലവ് വര്‍ധിക്കുമ്പോഴും പാല്‍വിലയില്‍ വര്‍ധനയുണ്ടാകാത്തത് വെല്ലുവിളി ഉയര്‍ത്തുന്നെന്നാണ് ക്ഷീരകര്‍ഷകരുടെ വാദം. അധ്വാനവും ചെലവും കൂടുമ്പോഴും വരുമാന വര്‍ധനയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വേനല്‍ കൂടുതല്‍ കനക്കുന്നതോടെ ബുദ്ധിമുട്ട് ഏറു​മെന്നാണ്​ കർഷകർ പറയുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.