കാഞ്ഞാർ: കുടുംബവഴക്കിനിടെ മകളുടെ കൈപിടിച്ച് തിരിച്ച സംഭവത്തിൽ പിതാവിനെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇലപ്പള്ളി സ്വദേശിയായ പിതാവ് മദ്യപിച്ചെത്തി വീട്ടിൽ വഴക്കുണ്ടാക്കുന്നതും ഭാര്യയെയും കുട്ടിയെയും മർദിക്കുന്നതും പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഭാര്യയെ മർദിക്കുന്നതിനിടെ തടസ്സംപിടിച്ച എട്ടുവയസ്സുകാരിയെയാണ് ഉപദ്രവിച്ചത്. പരാതിയെത്തുടർന്നാണ് കേസ്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.