ബസ്സ്റ്റാൻഡ് മാറ്റിയപ്പോൾ തന്നെ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിരുന്നെന്ന് കട്ടപ്പന: കട്ടപ്പനയിൽ പഴയ ബസ്സ്റ്റാൻഡ് പാർക്കിങ് ഗ്രൗണ്ടാക്കാൻ നഗരസഭ നീക്കം തുടങ്ങി. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ സ്‌റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഒഴിഞ്ഞുകിടക്കുന്ന ബസ്സ്റ്റാൻഡിൽ പണം കൊടുത്ത ഉപയോഗിക്കുന്ന (പേ ആൻഡ് പാർക്കിങ്) സംവിധാനം ഏർപ്പാടാക്കാൻ തീരുമാനിച്ചത്. അടുത്ത ദിവസം തന്നെ ലേലം ചെയ്യാനും ധാരണയായി. നഗരസഭ ഉടമസ്ഥതയിലെ സ്ഥാപനങ്ങളും വസ്തുവകകളും ഉപയോഗിക്കാതെയിരുന്നാൽ ഓഡിറ്റിങ് സമയത്ത് വിശദീകരണം നൽകേണ്ടി വരും. ഇതേതുടർന്നാണ് പഴയ സ്റ്റാൻഡ് ലേലം ചെയ്യാൻ തീരുമാനിച്ചത്. പതിറ്റാണ്ടുകൾക്ക് മുമ്പ് മറ്റപ്പള്ളി കുടുംബമാണ് ബസ് സ്റ്റാൻഡിനായി സ്ഥലം സൗജന്യമായി നൽകിയത്. പുതിയ ബസ്സ്റ്റാൻഡ് നിർമിക്കുന്നതുവരെ ഇവിടെ നിന്നായിരുന്നു സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകൾ ഓപറേറ്റ് ചെയ്തിരുന്നത്. 2010ത്തോടെയാണ് ഇവിടെ സ്റ്റാൻഡ് പ്രവർത്തനം പൂർണമായും അവസാനിപ്പിച്ചു. 2018ൽ കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയുടെ ഓപറേറ്റിങ് സെന്റർ പഴയ സ്റ്റാൻഡിലാക്കിയിരുന്നെങ്കിലും 2021ഓടെ തിരികെ വെള്ളയാംകുടിയിലേയ്ക്ക് മാറ്റി. ഇതിനുശേഷം പൊതുജനങ്ങൾ പാർക്കിങ്ങിന് ഉപയോഗിക്കുന്നത്. അതേസമയം, പഴയ ബസ്സ്റ്റാൻഡിനുള്ളിലൂടെ ബസുകൾ അടക്കം ഗതാഗതം തുടരുമെന്നും നഗരസഭ അധികൃതർ അറിയിച്ചു. എന്നാൽ, ഇതിനെതിരെ വ്യാപാരികൾ രംഗത്തെത്തി. പഴയ ബസ്സ്റ്റാൻഡിൽ അമ്പതോളം സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ബസ്സ്റ്റാൻഡ് മാറ്റിയപ്പോൾ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇനി പണം വാങ്ങിയുള്ള പാർക്കിങ് ഏർപ്പെടുത്തിയാൽ സ്റ്റാൻഡിനുള്ളിലേക്ക് പൊതുജനങ്ങൾ എത്താതാകുമെന്നും വ്യാപാരികൾ പറയുന്നു. നഗരസഭയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബസ്സ്റ്റാൻഡ് സംരക്ഷണ സമിതി നഗരസഭ ചെയർപേഴ്സണ് നിവേദനം നൽകാൻ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.