ജീവനെടുത്ത് രാജാക്കാട്-പന്നിയാർകുട്ടി റോഡ്

* അശാസ്​​ത്രീയ നിർമാണമെന്ന് ആക്ഷേപം അടിമാലി: രാജാക്കാട്-കുളത്രക്കുഴി-പന്നിയാർകുട്ടി റോഡിൽ വാഹനാപകടം വർധിക്കുന്നു. നിരന്തരമായ അപകടങ്ങൾ ഉണ്ടാകുന്ന പന്നിയാർകുട്ടി ഈറക്കുഴ വളവിന് 150 മീറ്റർ മുകളിൽ വ്യാഴാഴ്ച രാവിലെ വാഹനങ്ങൾ കൂട്ടിയിടിച്ചു​. ബൊലേറോ ജീപ്പിടിച്ച്​ സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. തൊട്ടുതാഴെ ഈറക്കുഴ വളവിൽ മുമ്പ് നിരവധി അപകടങ്ങളുണ്ടാകുകയും ആളപായവും സംഭവിച്ചിട്ടുണ്ട്. കയറ്റിറക്കങ്ങളും കൊടുംവളവുകളും നിറഞ്ഞ റോഡിൽ ഇറക്കമിറങ്ങി വരുമ്പോൾ പന്നിയാർകുട്ടി ഭാഗത്തുനിന്ന്​ വരുന്ന ചെറുവാഹനങ്ങൾ കാണാൻ ബുദ്ധിമുട്ടാണ്. അപകടം നടന്ന ഈ റോഡിന്റെ ഒരു വശം 200 അടി താഴ്ചയിലുള്ള ഗർത്തമാണ്. നാട്ടുകാർ നിരവധി പരാതികൾ നൽകിയെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. tdl adimali photo axident പന്നിയാർകുട്ടി ഈറക്കുഴ വളവിലുണ്ടായ വാഹനാപകടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.