ഇടുക്കി: ജില്ല ഇൻഫര്‍മേഷന്‍ ഓഫിസില്‍ ഒരു അസി. ഫോട്ടോഗ്രാഫറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു പാസായ ശേഷം ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി/എസ്.സി.വി.ടി / കെ.ജി.ടി.ഇ (ലോവര്‍), സ്റ്റില്‍ ഫോട്ടോഗ്രാഫി അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്. പ്രായം 20 നും 30നും മധ്യേ. സ്വന്തമായി ഡിജിറ്റല്‍ കാമറ ഉണ്ടായിരിക്കണം. 2022 മാര്‍ച്ച് 31വരെയാണ് നിയമനം. പ്രതിമാസം 15,000 രൂപ പ്രതിഫലം. ഫെബ്രുവരി എട്ടിനകം യോഗ്യതകളും പ്രായം, വിലാസം, ഇ-മെയില്‍ വിലാസം, തിരിച്ചറിയല്‍ രേഖ, മൊബൈല്‍ നമ്പര്‍ എന്നിവ സഹിതം ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, സിവില്‍ സ്റ്റേഷന്‍, കുയിലിമല, പൈനാവ് എന്ന വിലാസത്തിലോ dio.idk@gmail.com എന്ന ഇ-മെയിലിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04862 233036. --------- ആസൂത്രണ സമിതി യോഗം ഇന്ന് ഇടുക്കി: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിയും പുരോഗതിയും അവലോകനം ചെയ്യാൻ ജില്ല ആസൂത്രണ സമിതി യോഗം വ്യാഴാഴ്ച രാവിലെ 11ന് ഓണ്‍ലൈനായി ചേരും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാരും സെക്രട്ടറിമാരും ജില്ലതല ഉദ്യോഗസ്ഥരും ഓണ്‍ലൈനായി പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു. --------- ഓവര്‍സിയർ നിയമനം ഇടുക്കി: പൈനാവില്‍ പ്രവര്‍ത്തിക്കുന്ന പി.എം.ജി.എസ്.വൈ പ്രോഗ്രാം ഇംപ്ലിമെന്‍റേഷന്‍ യൂനിറ്റ് കാര്യാലയത്തില്‍ പ്രതീക്ഷിക്കുന്ന അക്രഡിറ്റഡ് ഓവര്‍സിയര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലികമായി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത - സിവില്‍ എൻജിനീയറിങ്ങില്‍ ഡിപ്ലോമ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകർപ്പ്, ബയോഡേറ്റാ എന്നിവ സഹിതം അപേക്ഷ ഫെബ്രുവരി 10ന് വൈകീട്ട് നാല് മണിക്ക് മുമ്പ് ജില്ല പഞ്ചായത്ത് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന പി.ഐ.യു എക്സിക്യൂട്ടിവ് എൻജിനീയറുടെ കാര്യാലയത്തില്‍ ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.