വൈദ്യുതി സ്വകാര്യവത്​കരണത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധം

കട്ടപ്പന: രാജ്യത്തെ വൈദ്യുതിമേഖല കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേർസ് ഓർഗനൈസേഷൻ(എഫ്​.എസ്​.ഇ.ടി.ഒ) നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധ പ്രകടനം നടത്തി. വൈദ്യുതി വിതരണ രംഗത്ത് എല്ലാ സർക്കാർ ഇടപെടലുകളും നിയന്ത്രണങ്ങളും ഒഴിവാക്കി കോർപറേറ്റ്​വത്​കരണത്തിന് വഴിയൊരുക്കുകയാണ്. വൈദ്യുതി സ്വകാര്യവത്​കരണ വിരുദ്ധ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ കട്ടപ്പനയിൽ വിവിധ ഓഫിസ് കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. കട്ടപ്പന മിനി സിവിൽ സ്റ്റേഷനിൽ മഞ്ജു ഷേൺ കുമാർ, പി.എസ്.സി ഓഫിസിന് മുന്നിൽ സി.ജെ. ജോൺസൺ, ഗവ. ട്രൈബൽ സ്കൂളിന് മുന്നിൽ ഗിരിജകുമാരി, ഉപ്പുതറ പഞ്ചായത്ത് ഓഫിസിന് മുന്നിൽ സിബിച്ചൻ, ജി.എസ്.ടി കോംപ്ലക്സിന് മുന്നിൽ പി.ജെ. സിബി, ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ കെ.വി. ഷിജു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.