ഹൈഫ്രഷ് ഹൈപ്പർമാർക്കറ്റിൽ 'ഫ്രട്ടിനോവ'

കട്ടപ്പന: കട്ടപ്പന സർവിസ് സഹകരണ ബാങ്കിന്‍റെ ഹൈഫ്രഷ് ഹൈപ്പർമാർക്കറ്റിൽ ഡ്രൈ ഫ്രൂട്ട്സ്​, സുഗന്ധ വ്യഞ്ജനങ്ങൾ, ഇറക്കുമതി ചെയ്ത ചോക്ലേറ്റ് എന്നിവക്ക്​ മാത്രമായി 'ഫ്രട്ടിനോവ' പേരിൽ പ്രത്യേക വിഭാഗം പ്രവർത്തനമാരംഭിച്ചു ബാങ്ക് പ്രസിഡൻറ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അദ്യവിൽപന നിർവഹിച്ചു. ഹോം ഡെലിവറി സേവനങ്ങൾ ബാങ്ക് വൈസ് പ്രസിഡന്‍റ്​ ടി.ജെ. ജേക്കബ് ഉദ്​ഘാടനം ചെയ്തു. ഫെബ്രുവരി 10വരെ എല്ലാ ഉൽപന്നങ്ങൾക്കും 25 ശതമാനം വരെ വിലക്കിഴിവ്​ ഉണ്ടായിരിക്കുമെന്ന്​ അധികൃതർ അറിയിച്ചു. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഹോം ഡെലിവറി സൗകര്യവുമുണ്ട്​. ഭരണസമിതി അംഗങ്ങളായ അഡ്വ. കെ.ജെ. ബെന്നി, ബാബു ഫ്രാൻസിസ്, തോമസ് പെരുമന, ബിജു കുളക്കാട്ട് വയലിൽ, മനോജ് മുരളി, തങ്കച്ചൻ വാലുമ്മേൽ, പ്രശാന്ത് രാജു എം. സോഫിയമ്മ, സബിത സന്തോഷ്, സിന്ധു റെജി, റോബിൻസ് ജോർജ് എന്നിവർ പങ്കെടുത്തു. ഫോട്ടോ. കട്ടപ്പന സർവിസ് സഹകരണ ബാങ്ക് ഹൈ ഫ്രഷ് ഹൈപ്പർമാർക്കറ്റിൽ ഡ്രൈ ഫ്രൂട്ട്സ് വിഭാഗം ബാങ്ക് പ്രസിഡന്‍റ്​ ജോയി വെട്ടിക്കുഴി ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.