നെടുങ്കണ്ടം: കെ.എം. മാണിയുടെ 89ാം ജന്മദിനം സംസ്ഥാന വ്യാപകമായി കാരുണ്യദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യൂത്ത് ഫ്രണ്ട് എം പാമ്പാടുംപാറ മണ്ഡലം കമ്മിറ്റി ആകാശപ്പറവകള്‍ അഗതി മന്ദിരത്തിലേക്ക് ഭക്ഷ്യവസ്തുക്കളും മധുര പലഹാരങ്ങളും നല്‍കി. കേരള കോണ്‍ഗ്രസ് എം നിയോജക മണ്ഡലം വര്‍ക്കിങ് പ്രസിഡന്റ് ബേബിച്ചന്‍ ചിന്ദാര്‍മണിയില്‍, മണ്ഡലം പ്രസിഡന്‍റ് ചാക്കോച്ചന്‍ മുക്കലായില്‍, പഞ്ചായത്ത് അംഗം ജോസ് തെക്കെകുറ്റ്, യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. ജോബിന്‍ ജോളി, യൂത്ത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്‍റ് സേവ്യര്‍ കൊല്ലംപറമ്പില്‍, കെ.എസ്.സി എം. സംസ്ഥാന സര്‍ഗ വേദി കണ്‍വീനര്‍ അഖില്‍ ജോര്‍ജ്, എബിന്‍ ഐക്കരമറ്റം, വിപിന്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.