അടിമാലി: തകര്‍ന്ന വെള്ളത്തൂവല്‍-പൂത്തല നിരപ്പ് റോഡിന്റെ പുനരുദ്ധാരണം നടത്താത്തതില്‍ പ്രതിഷേധം. പ്രളയകാലം മുതല്‍ തകര്‍ന്ന റോഡാണിത്. കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്ര പ്രദേശവാസികള്‍ക്കും ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും ഇരുചക്രവാഹന യാത്രികര്‍ക്കുമൊക്കെ പറഞ്ഞറിയിക്കാനാകാത്ത യാത്രക്ലേശം സമ്മാനിക്കുന്നു. റോഡിലൂടെയുള്ള യാത്രക്കിടെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നത് പതിവാണ്. ഇന്ധനവില വര്‍ധനവിനൊപ്പം വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് പിന്നെയും തുക ചെലവഴിക്കേണ്ടിവരുന്നതായി ഡ്രൈവർമാർ പറയുന്നു. നിരവധി കുടുംബങ്ങള്‍ ആശ്രയിച്ചുപോരുന്ന ഈ റോഡിന്റെ നിര്‍മാണകാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്ന ആവശ്യം ശക്തമാണ്. -------- idl adi 2 road ചിത്രം: നിര്‍മാണം കാത്തുകിടക്കുന്ന വെള്ളത്തൂവല്‍-പൂത്തല നിരപ്പ് റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.