കോവിഡ് ബാധിതൻ ആശുപത്രിയിൽനിന്ന്​ ഇറങ്ങിപ്പോയി

പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽനിന്നും കോവിഡ് ബാധിതൻ രാത്രി ഇറങ്ങിപ്പോയി. ചുരുളിക്കോട് സ്വദേശിയായ മധ്യ വയസ്കനാണ് ഞായറാഴ്ച രാത്രി ആരോടും പറയാതെ സ്‍ഥലം വിട്ടത്. ഉടൻ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അന്വേഷിച്ച് ചെന്നപ്പോൾ ഇദ്ദേഹം വീട്ടിലുണ്ടായിരുന്നു. ആശുപത്രിയിൽ കഴിയാൻ ബുദ്ധിമുട്ടായതിനാൽ അവിടെനിന്നും പോന്നതെന്നാണ് ഇയാൾ പറഞ്ഞത്. ആശുപ​ത്രിയിലേക്ക്​ പോകാൻ നിർദേശിച്ച്​ പൊലീസ്​ മടങ്ങി. കോവിഡ് ചികിത്സയിൽ കഴിയുന്ന പലരും ചായ കുടിക്കാനും മറ്റുമായി പുറത്തിറങ്ങുന്നത്​​ പതിവാണെന്നും പറയുന്നു. പഴയതുപോലെ കർശന നിയന്ത്രണങ്ങളൊന്നും ഇപ്പോൾ ആശുപത്രിയിൽ ഇല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.