മൂലമറ്റം: തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിലെ അറക്കുളം ആഡിറ്റ് കവലക്ക് സമീപം മണ്ണ് ഒലിച്ചുപോയി റോഡ് അപകടാവസ്ഥയിൽ. കഴിഞ്ഞ വർഷകാലത്തിൽ റോഡുവക്കിലെ മണ്ണ് ഒലിച്ചുപോയതാണ്. റോഡിൽ വീതിക്കുറവുള്ള ഭാഗമാണിത്. ഒട്ടേറെ വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വളവിൽ എതിർദിശയിൽ ഒരുവാഹനം വന്നാൽ അപകടത്തിൽ പെടാൻ സാധ്യത ഏറെയാണ്. ഇവിടെ 25 അടിയിലേറെ താഴ്ചയുള്ള കൊക്കയാണ്. ഇവിടെ അപകടസൂചന പോലും വെക്കാതെ ചെറിയ ഒരു റിബൺ മാത്രമാണ് കെട്ടിയിരിക്കുന്നത്. എത്രയും വേഗം സൂചന ബോർഡ് സ്ഥാപിക്കുകയും റോഡിന്‍റെ സംരക്ഷണഭിത്തി കെട്ടി അപകടാവസ്ഥ ഒഴിവാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. tdl mltm 3 തൊടുപുഴ-പുളിയന്മല സംസ്ഥാന പാതയിൽ അറക്കുളം ഓഡിറ്റ് കവലക്ക് സമീപം മണ്ണ് ഒലിച്ചുപോയി അപകടാവസ്ഥയിലായ ഭാഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.