അധികൃതർ അറിയാൻ ഏലപ്പാറ: ഏലപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർമാരുടെ അഭാവം ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ദുരിതമാകുന്നു. രണ്ട് ഡോക്ടർമാരുടെ സേവനം ലഭ്യമായിരുന്ന ആശുപത്രിയിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. ഒരാൾ സ്ഥലം മാറിപ്പോയശേഷം പകരം നിയമനം നടത്തിയിട്ടില്ല. തോട്ടം തൊഴിലാളികൾ ഉൾപ്പെടെ നൂറുകണക്കിന് സാധാരണക്കാരുടെ ആശ്രയമാണ് ഈ ആശുപത്രി. കോവിഡ് ഒമിക്രോൺ വൈറസിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഡോക്ടറുടെ അഭാവം ആശുപത്രിയുടെ പ്രവർത്തനങ്ങളെ പ്രതിസന്ധിയിലാക്കുന്നു. നിലവിലുളള ഡോക്ടർ അവധിയിലാകുകയോ ഔദ്യോഗിക ആവശ്യങ്ങൾക്ക് പങ്കെടുക്കുകയോ ചെയ്യുന്ന ദിവസങ്ങളിൽ ചികിത്സ ലഭ്യമല്ല. ഹെലിബേറിയ, കോട്ടമല, വാഗമൺ പ്രദേശങ്ങളിൽനിന്ന് കിലോമീറ്ററുകൾ താണ്ടി ചികിത്സക്കെത്തുന്ന രോഗികളെ ഡോക്ടർ ഇല്ലെന്ന പേരിൽ ആശുപത്രി ജീവനക്കാർ മടക്കി അയക്കുന്നതും പതിവാണ്. ലാബ് സൗകര്യങ്ങൾ പ്രവത്തിക്കാത്തതിനാൽ സമീപ സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടിവരുന്നു. രണ്ട് ഫാർമസിസ്റ്റ് തസ്തിക ഉണ്ടെങ്കിലും ഒരാൾ മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.