ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൽ കോൺഗ്രസിലെ ആൻസി തോമസ് പ്രസിഡന്‍റാകും. ഇവർ മുൻ വാഴത്തോപ്പ് പഞ്ചായത്തു പ്രസിഡന്‍റാണ്. ഫെബ്രുവരി ഏഴിനാണ് തെരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്‍റ് രാജി ചന്ദ്രൻ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിനാണ്. ഇത്തവണ പ്രസിഡന്‍റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ രാജി ചന്ദ്രനും ആൻസി തോമസും അവകാശവാദമുന്നയിച്ചതോടെ ഗ്രൂപ്പ് സമവായത്തിലൂടെ ആദ്യ ഒരുവർഷം രാജി ചന്ദ്രന് നൽകി. ആകെ 13 സീറ്റാണുള്ളത്. യു.ഡി.എഫിൽ കക്ഷിനില: കോൺഗ്രസ് അഞ്ച്, കേരള കോൺഗ്രസ് രണ്ട്. ഇടതിൽ സി.പി.എം രണ്ട്, കേരള കോൺഗ്രസ് മാണി രണ്ട്, സി.പി.ഐ ഒന്ന്, എൻ.സി.പി ഒന്ന്. വൈസ് പ്രസിഡന്‍റ് സ്ഥാനം കേരള കോൺഗ്രസിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.