അടിമാലിയിൽ നിരീക്ഷണ കാമറ സജ്ജം; ട്രയൽ റൺ തുടങ്ങി

അടിമാലി: ടൗണ്‍ മേഖലയിൽ ജനകീയ പങ്കാളിത്തത്തോടെ പൊലീസും പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന നിരീക്ഷണ കാമറകൾ സ്ഥാപിക്കൽ പൂർത്തിയായി. ട്രയൽ റൺ തുടങ്ങി. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയാണ്​ കാമറകൾ സ്ഥാപിച്ചത്. ജില്ലയിൽ 18 പഞ്ചായത്തുകളിലും 12 പൊലീസ്​ സ്​റ്റേഷൻ പരിധികളിലും കാമറ സ്ഥാപിക്കുന്ന നടപടി പുരോഗമിക്കുകയാണ്. കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രാഥമിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് സംസ്ഥാനത്താകമാനം ജനകീയ പങ്കാളിത്തത്തോടെ നിരീക്ഷണ കാമറകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് പൊലീസ്​ തുടക്കംകുറിച്ചത്. അടിമാലി ടൗണിൽ 15 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ടൗൺ മേഖലയിൽ 32 കാമറകളാണ് സ്ഥാപിക്കുന്നത്. അടിമാലി പഞ്ചായത്ത്, വ്യാപാരികൾ, ജനമൈത്രി പൊലീസ്​ എന്നിവർ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. രാത്രിയിലും ദൃശ്യങ്ങൾ വ്യക്തമാകുന്ന തരത്തിൽ ആധുനിക രീതിയിലുള്ള കാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. അടിമാലി ജനമൈത്രി പൊലീസ്​ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചാവും കണ്‍ട്രോള്‍ റൂം പ്രവർത്തിക്കുക. ചിത്രം: അടിമാലി ടൗണിലെ നിരീക്ഷണ കാമറകളുടെ ട്രയൽ റൺ നടത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.