മുട്ടം: തിയറ്ററിന് സമീപത്തുനിന്ന് മോഷണം പോയ സ്കൂട്ടർ കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് മോഷണം പോയ സ്കൂട്ടർ രാത്രി റോഡുവക്കിൽ ഉപേക്ഷിച്ചനിലയിൽ കണ്ടുകിട്ടുകയായിരുന്നു. പെട്രോൾ തീർന്നതിനെത്തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു. സി.സി.ടി.വി കാമറകൾ പരിശോധിച്ചതിൽനിന്ന് മൂന്ന് കൗമാരക്കാരാണ് മോഷ്ടാക്കൾ എന്നും മൂലമറ്റം ഭാഗത്തേക്കാണ് സ്കൂട്ടർ പോയതെന്നും കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കോളപ്രക്ക് സമീപത്തുനിന്ന് വാഹനം കണ്ടെത്തിയത്. സ്കൂട്ടറിന് കേടുപാടുകൾ വരുത്തുകയും വാഹനരേഖകൾ മോഷ്ടാക്കൾ കൈക്കലാക്കുകയും ചെയ്തിരുന്നു. മോഷ്ടാക്കൾ കൗമാരക്കാരായതിനാൽ നഷ്ടപരിഹാരം വാങ്ങി ഒത്തുതീർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.