P/2 lead.... തൊടുപുഴ: ഇടുക്കി ജില്ല ബി വിഭാഗത്തിൽനിന്ന് സി വിഭാഗത്തിലായതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നിലവിലെ നിയന്ത്രണങ്ങൾക്ക് പുറമെയാണ് പുതിയ നിയന്ത്രണങ്ങൾ. സിനിമ തിയറ്ററുകൾ, സ്വിമ്മിങ് പൂളുകൾ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനൽ ഇയർ ക്ലാസുകളും, പത്ത്, പന്ത്രണ്ട് ക്ലാസുകളും ഒഴികെയുള്ള എല്ലാ ക്ലാസുകളും ( ട്യൂഷൻ കേന്ദ്രങ്ങൾ ഉൾപ്പെടെ) ഒരാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബയോ ബബിൾ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് ജില്ല പൊലീസ് മേധാവി, സബ് ഡിവിഷനൽ മജിസ്ട്രേറ്റുമാർ, ഇൻസിഡന്‍റ് കമാൻഡർമാർ, സെക്ടറൽ മജിസ്ട്രേറ്റുമാർ എന്നിവരെ ചുമതലപ്പെടുത്തിയതായി ജില്ല കലക്ടർ അറിയിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികളാണെങ്കിലാണ് ജില്ലയെ സി വിഭാഗത്തിൽപ്പെടുത്തുന്നത്. ജില്ലയിൽ 377 കോവിഡ് രോഗികൾ ചികിത്സയിലുണ്ട്. 17 ഐ.സി.യു കിടക്കകളും 23 ഓക്സിജൻ കിടക്കകകളും കോവിഡ് ചികിത്സക്കായി മാറ്റിവെച്ചിട്ടുണ്ട്. 1,986 രോഗികൾ കൂടി തൊടുപുഴ: ജില്ലയില്‍ വ്യാഴാഴ്ച 1,986 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 616 പേർ രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി 111, ആലക്കോട് 22, അറക്കുളം 53, അയ്യപ്പൻകോവിൽ 25, ബൈസൺവാലി 18, ചക്കുപള്ളം 40, ചിന്നക്കനാൽ ഒന്ന്, ദേവികുളം എട്ട്, ഇടവെട്ടി 40, ഏലപ്പാറ 38, ഇരട്ടയാർ 37, കഞ്ഞിക്കുഴി 25, കാമാക്ഷി 27, കാഞ്ചിയാർ 58, കാന്തല്ലൂർ മൂന്ന്, കരിമണ്ണൂർ 40, കരിങ്കുന്നം 44, കരുണാപുരം 33, കട്ടപ്പന 70, കോടിക്കുളം 37, കൊക്കയാർ 31, കൊന്നത്തടി 18, കുടയത്തൂർ 31, കുമാരമംഗലം 54, കുമളി 43, മണക്കാട് 52, മാങ്കുളം ഏഴ്, മറയൂർ ആറ്, മരിയാപുരം ഒമ്പത്, മൂന്നാർ 12, മുട്ടം 24, നെടുങ്കണ്ടം 63, പള്ളിവാസൽ 52, പാമ്പാടുംപാറ 38, പീരുമേട് 52, പെരുവന്താനം 58, പുറപ്പുഴ 21, രാജാക്കാട് 20, രാജകുമാരി ഒമ്പത്, ശാന്തൻപാറ 14, സേനാപതി 15, തൊടുപുഴ 286, ഉടുമ്പൻചോല 13, ഉടുമ്പന്നൂർ 37, ഉപ്പുതറ 57, വണ്ടൻമേട് 32, വണ്ടിപ്പെരിയാർ 22, വണ്ണപ്പുറം 70, വാത്തിക്കുടി ആറ്, വട്ടവട ഒന്ന്, വാഴത്തോപ്പ് 10, വെള്ളത്തൂവൽ 42, വെള്ളിയാമറ്റം 51. ഉറവിടം വ്യക്തമല്ലാത്ത 25 കേസുകൾ സ്ഥിരീകരിച്ചു. ബുധനാഴ്ച ജില്ലയില്‍ 2,203 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 955 പേർ രോഗ മുക്തി നേടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.