ചെറുതോണി: അടിമാലി-കുമളി ദേശീയപാതയിൽ മിൽമ ടാങ്കർ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. കരിമ്പൻ മണിപ്പാറ സ്കൂളിനു സമീപത്തെ കൊടുംവളവിലാണ് അപകടം. ഡ്രൈവർ പഴയരിക്കണ്ടം സ്വദേശി റെജിക്കാണ് ഗുരുതര പരിക്കേറ്റത്. നാട്ടുകാരും ഇടുക്കി അഗ്നിരക്ഷാസേനയും ചേർന്ന് ഡ്രൈവറെ ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മുഖത്തും തലക്കും പരിക്ക് ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. കൊടുംവളവിൽ നിയന്ത്രണംവിട്ട ടാങ്കർ തിട്ടയിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. കഞ്ഞിക്കുഴി, ചേലച്ചുവട് ക്ഷീരസംഘങ്ങളിൽനിന്ന് പാൽ ശേഖരിച്ച് കട്ടപ്പനയിലെ പ്ലാന്റിലേക്ക് പോകുംവഴി പുലർച്ചയാണ് അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണന്ന് കരുതുന്നു. ലോറിയിൽ മറ്റാരുമുണ്ടായിരുന്നില്ല. ഇടുക്കി, കഞ്ഞിക്കുഴി പൊലീസ് സംഘവും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഫോട്ടോ കരിമ്പൻ സ്കൂളിനുസമീപം നിയന്ത്രണംവിട്ട് മറിഞ്ഞ ടാങ്കർ ലോറി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.