വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ ഭരണപ്രതിസന്ധിയെന്ന്​

​ചെറുതോണി: വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷമെന്ന്​ യു.ഡി.എഫ്​ അംഗങ്ങൾ. 2022-23 സാമ്പത്തികവർഷ പദ്ധതി രൂപവത്​കരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച 10.30ന് ചേരാൻ തീരുമാനിച്ച അടിയന്തര കമ്മിറ്റി ഭരണകക്ഷി അംഗങ്ങളിൽ ചിലരുടെ ബഹിഷ്കരണംമൂലം മാറ്റി. പദ്ധതി സമർപ്പിച്ച് അംഗീകാരം വാങ്ങേണ്ട സമയത്ത് ഇത്തരം ബഹിഷ്കരണം ഭരണപ്രതിസന്ധി രൂക്ഷമാക്കും. ഭരണപക്ഷാംഗങ്ങൾ തമ്മിലെ അസ്വാരസ്യമാണ്​ പ്രതിസന്ധിക്ക്​ കാരണം. ഇതുമൂലം പദ്ധതികൾ യഥാകാലം നടപ്പാക്കാനോ വ്യക്തിനുകൂല്യം സാധാരണക്കാരിൽ എത്തിക്കാനോ കഴിയുന്നില്ല. മാർച്ച് 30നകം നടപ്പാക്കേണ്ട പല പദ്ധതികളും ഇപ്പോഴും കടലാസിലാണ്. തിങ്കളാഴ്ച രാവിലെ പഞ്ചായത്ത് കമ്മിറ്റിയും ഉച്ചക്കുശേഷം വികസന സെമിനാറുമാണ്​ തീരുമാനിച്ചിരുന്നത്. എന്നാൽ, എൽ.ഡി.എഫ് മെംബർമാരുടെ നിസ്സഹരണംമൂലം നടന്നില്ല. ഭരണപക്ഷത്തെ ശീതസമരത്തിനെതിരെ യു.ഡി.എഫ് അംഗങ്ങൾ സെക്രട്ടറിക്കും പ്രസിഡന്‍റിനും പരാതി നൽകി. പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രതിഷേധവും സംഘടിപ്പിച്ചു. യോഗത്തിൽ മെംബർമാരായ വിൻസന്‍റ്​ വള്ളാടി, ടിന്‍റു സുഭാഷ്, സെലീന വിൽസൻ, ഏലിയാമ്മ ജോയി, ആലീസ്​ ജോസ്​, കുട്ടായി രാജപ്പൻ, അജേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.