യുവാവിനെ കുത്തിക്കൊന്ന സംഭവം: പ്രതിയുമായി തെളിവെടുത്തു

മൂലമറ്റം: പൂച്ചപ്രയിൽ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ പ്രതി അരുണിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ഇയാൾ സുഹൃത്ത്​ സനലിനെ കുത്താൻ ഉപയോഗിച്ച ഉളി പോലുള്ള ആയുധം കണ്ടെടുത്തു. സനലിന്‍റെ നെഞ്ചിന് അടിവശത്തുള്ള കുത്താണ് മരണകാരണമെന്നാണ്​ പോസ്റ്റ്​മോർട്ടം റിപ്പോർട്ട്.​ കാഞ്ഞാർ സി.ഐ സോൾജിമോൻ, പ്രിൻസിപ്പൽ എസ്.ഐ ജിബിൻ തോമസ്. തുടങ്ങിയവർ തെളിവെടുപ്പിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.