ഒന്നേകാല്‍ ലക്ഷം വില വരുന്ന പോത്തിനെ കാണാനില്ലെന്ന്​ പരാതി

തൊടുപുഴ: ഒന്നേകാല്‍ ലക്ഷം വില വരുന്ന പോത്തിനെ കാണാതായതായി പരാതി. പെരുമ്പിള്ളിച്ചിറ കറുക കൊച്ചിലവുങ്കല്‍ ലത്തീഫിന്‍റേതാണ്​ പോത്ത്​. കോലാനി -വെങ്ങല്ലൂര്‍ ബൈപാസില്‍ മുല്ലയ്ക്കല്‍ ക്ഷേത്രത്തിനു സമീപത്തെ പാടത്താണ് പോത്തിനെ കെട്ടിയിരുന്നത്. പാടത്ത് കെട്ടിയിരുന്ന പോത്തിനെ രാത്രിയില്‍ വാഹനത്തില്‍ കടത്തുകയായിരുന്നു. മോഷ്ടാക്കള്‍ പോത്തിനെ പിക്ക് അപ്പ് വാനില്‍ കയറ്റുന്നതിന്‍റെയും കൊണ്ടു പോകുന്നതിന്റെയും ദൃശ്യങ്ങള്‍ സമീപത്തെ സി.സി.ടി.വി കാമറകളില്‍നിന്ന്​ ലഭിച്ചിരുന്നു. ഇത്​ ഉള്‍പ്പെടെയാണ് ലത്തീഫ് തൊടുപുഴ പൊലീസിൽ പരാതി നല്‍കിയത്. എന്നാല്‍, പൊലീസിന്‍റെ ഭാഗത്തുനിന്നും കാര്യമായ അന്വേഷണം ഉണ്ടാകുന്നില്ലെന്നാണ് ലത്തീഫിന്‍റെ പരാതി. എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ്​ വിശദമായ അന്വേഷണം നടത്തുകയാണെന്നും വാഹനത്തെക്കുറിച്ച് സൂചന ലഭിച്ചതായും സി.ഐ വി.സി.വിഷ്ണുകുമാര്‍ പറഞ്ഞു. കാട്ടുപന്നി വട്ടം ചാടി; ബൈക്ക്​ യാത്രികന്​ പരിക്ക്​ ചെറുതോണി: വട്ടംചാടിയ കാട്ടുപന്നിയിടിച്ച് ബൈക്ക്​ യാത്രക്കാരനായ യുവാവിന്​ പരിക്ക്​. ഇടിയുടെ ആഘാതത്തില്‍ കാട്ടുപന്നി ചത്തു. തിങ്കളാഴ്ച രാവിലെ ആറിന്​ വാഴത്തോപ്പ് പഞ്ചായത്തോഫിസിന്​ സമീപമാണ്​ അപകടം. കാല്‍വരിമൗണ്ട് പനങ്കാലായില്‍ റെജി തോമസിനാണ് (34) പരിക്കേറ്റത്. ജെ.സി.ബി ഓപറേറ്ററായ റെജി കാല്‍വരിമൗണ്ടില്‍നിന്ന്​ വാഴത്തോപ്പിലുള്ള സുഹൃത്തിനെ കണ്ടശേഷം ജോലിസ്ഥലമായ വിമലഗിരിയിലേക്ക് പോകുകയായിരുന്നു. ബൈക്കിനുമുന്നിലേക്ക് അപ്രതീഷിതമായി എത്തിയ പന്നിയെ ഇടിച്ചശേഷം റോഡിലേക്ക് തെറിച്ചുവീണ റെജി ബൈക്കുള്‍പ്പെടെ 50 മീറ്ററോളം നിരങ്ങിയാണ് വീണത്. മുഖത്തിനും കൈകാലുകൾക്കും പരിക്കുപറ്റി. ഓടിയെത്തിയ നാട്ടുകാര്‍ റെജിയെ ഇടുക്കി മെഡിക്കല്‍ കോളജ്​ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞെത്തിയ വനപാലകര്‍ പന്നിയെ നഗരംപാറ റേ​ഞ്ചോഫിസിൽ കൊണ്ടുവന്ന് പോസ്റ്റു​മോര്‍ട്ടത്തിനുശേഷം മറവു ചെയ്തു. അപേക്ഷ ലഭിക്കുന്ന മുറക്ക് അര്‍ഹമായ ചികിത്സാസഹായം റെജിക്ക്​ നല്‍കുമെന്ന് വനപാലകര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.