ആരോഗ്യ പ്രവർത്തകർക്കിടയിലും കോവിഡ്​ വ്യാപിക്കുന്നു

* ഈ മാസം ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 62 പേർക്ക്​ രോഗബാധ തൊടുപുഴ​: ആരോഗ്യ പ്രവർത്തകർക്കിടയിലും കോവിഡ്​ വ്യാപിക്കുന്നത്​ പല ആശുപത്രികളുടെയും പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നു. ഈ മാസം ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 62 ആരോഗ്യപ്രവർത്തകർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരുടെ കുറവുമൂലം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും താളം തെറ്റുകയാണ്. കോവിഡ് ബ്രിഗേഡിലെ പിരിച്ചുവിട്ട ജീവനക്കാർക്ക്​ പകരം നിയമനമില്ലാത്തതും പോസിറ്റിവാകുന്ന ജീവനക്കാരുടെ എണ്ണം വർധിച്ചതും ചികിത്സക്കും കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങൾക്കും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്​. കോവിഡ് ബ്രിഗേഡ് വഴി നിയമിച്ച ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തിയാണ് ഒന്നും രണ്ടും തരംഗം അതിജീവിച്ചത്. മൂന്നാം തരംഗത്തിൽ വ്യാപനം രൂക്ഷമാകുമെന്ന് നേരത്തേതന്നെ മുന്നറിയിപ്പ് ഉണ്ടെങ്കിലും ജീവനക്കാരെ നിയമിക്കാൻ നടപടിയെടുത്തില്ല. ഇത്​ മറ്റ്​ ജീവനക്കാരുടെ ജോലിഭാരം കൂട്ടുകയാണ്. കുട്ടികളുടെ വാക്സിനേഷനടക്കമുള്ള കാര്യങ്ങൾ ഏകോപിപ്പിക്കുന്നതും ആരോഗ്യപ്രവർത്തകരാണ്​. കോവിഡ് ബാധിതരാകുന്നവർക്ക്​ പകരം നിലവിൽ ആളില്ലാത്ത സാഹചര്യമാാണ്​. ഇനിയും കോവിഡ്​ കേസുകൾ ഉയർന്നാൽ ഇത്​ കടുത്ത വെല്ലുവിളിയാകും ജില്ലയിലെ ആരോഗ്യമേഖലയിൽ സൃഷ്​ടിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.