കപ്പ വാട്ട്​ കാലം; കൂട്ടായ്​മയുടെ ഓർമയിൽ നാട്ടുംപുറം

മൂലമറ്റം: ഗ്രാമീണ മേഖലകളിലെ ഐക്യം ഊട്ടിയുറപ്പിച്ചിരുന്ന ആഘോഷമായിരുന്നു ഒരുകാലത്ത്​ കപ്പവാട്ടൽ. എന്നാൽ, ഇന്ന് അത് കാണാൻ കിട്ടാത്ത സ്ഥിതിയാണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് കപ്പ വാട്ട്​ നടന്നിരുന്നത്​. പഴയ തലമുറ മാറ്റാൾ പണിയിലൂടെയാണ് കപ്പ കൃഷിമുതൽ കപ്പവാട്ടുവരെ നടത്തിയിരുന്നത്​. അയൽവാസികൾ പരസ്പരം സഹകരിച്ച് നടത്തിയിരുന്ന കപ്പ വാട്ടലിനാണ് മാറ്റാൾ പണി എന്ന് പറയുന്നത്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർവരെ രാപ്പകൽ നടത്തിയിരുന്ന കപ്പവാട്ട്​ അവിടങ്ങളിൽ ഉത്സവ പ്രതീതി നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ ഈ കൂട്ടായ്മ വിരളമാണ്. കപ്പ പറിക്കൽ മുതൽ വാട്ടുന്നതുവരെ കൂലിക്കാരെ ഏൽപ്പിക്കാൻ തുടങ്ങിയതോടെ നാട്ടിൻ പുറത്തെ ഉത്സവവും അന്യംനിന്നുപോയി. ഇതോടെ കപ്പവാട്ടലിലെ ലാഭം നഷ്ടപ്പെടുകയും കപ്പവാട്ട്​ അന്യംനിൽക്കുകയുമായിരുന്നു. കൂലി നൽകി പണിയിപ്പിക്കുന്നതിനാൽ കപ്പ കൃഷി ലാഭകരല്ലാതായി. ഈ കൂട്ടായ്മ തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങുകയാണ് നാട്ടിൻ പുറത്തുള്ളവർ. പച്ചക്കപ്പക്ക് കാര്യമായ വില ലഭിക്കാത്തതിനാലും വറുതികാലത്ത് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാനുമാണ് ഉണക്കി സൂക്ഷിക്കുന്നത്. പച്ചക്കപ്പക്ക്​ 20 രൂപ വരെ ലഭിക്കുമ്പോൾ ഉണക്ക കപ്പക്ക് 60തും 70തും രൂപ വരെ ലഭിക്കും. ​TDL KAPPAVATTU വെള്ളിയാമറ്റം ദേവരുപാറയിൽ നാട്ടുകാരുടെ നേതൃത്വത്തിൽ നടക്കുന്ന കപ്പവാട്ടലിൽനിന്ന്​ പുള്ളിക്കാനത്തി‍ന്‍റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണം -കെ.പി.എം.എസ് തൊടുപുഴ: പുള്ളിക്കാനം പഴയകാട് മേഖലയിലെ ആളുകൾ നേരിടുന്ന പ്രശ്നങ്ങൾക്ക്​ പരിഹാരം കാണണമെന്ന്​ കെ.പി.എം.എസ്. കുടിവെള്ളം, ബസ് സർവിസ്, ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാകാത്തതടക്കമുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. നിലവിൽ ബി.എസ്.എൻ.എൽ ടവറിൽനിന്ന് ആവശ്യത്തിന് സിഗ്​നൽ ലഭിക്കാത്ത സ്ഥിതിയാണ്​. ആറ്​ മാസത്തേക്ക് ഇവിടെ കുടിവെള്ളത്തിനും ക്ഷാമമനുഭവപ്പെടുന്നുണ്ട്. ആയുർവേദ ആശുപത്രിയും മൃഗാശുപത്രിയും കാടുകയറി നശിച്ച് കിടക്കുകയാണ്. ഈ പ്രദേശങ്ങളിൽ ആവശ്യത്തിന് ബസ് സർവിസും നിലവിലില്ല. പ്രദേശത്ത് പട്ടയം ലഭിക്കാത്ത കുടുംബങ്ങൾ നിരവധിയാണ്. പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന്​ ആവശ്യപ്പെട്ട് ജില്ല കലക്ടർക്ക്​ ഇ-മെയിൽ സന്ദേശം അയച്ചിട്ടുണ്ടെന്നും പരിഹാരമായില്ലെങ്കിൽ പ്രതിഷേധ പരിപാടികൾക്ക് രൂപം നൽകുമെന്നും കെ.പി.എം.എസ് തൊടുപുഴ യൂനിയൻ സെക്രട്ടറി പ്രകാശ് തങ്കപ്പൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.