തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറിഞ്ഞ്​ ഏഴുപേർക്ക് പരിക്ക്

അടിമാലി: ഏലത്തോട്ടം തൊഴിലാളികളുമായി പോയ ജീപ്പ് മറിഞ്ഞ്​ ഏഴ് തൊഴിലാളികൾക്ക് പരിക്ക്​. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പണിക്കൻകുടി സ്വദേശികളായ തുനത്തേൽ ഇയൻ (49), പടിക്കപറമ്പിൽ ശ്യാമള (48), ഇടശ്ശേരിയിൽ ഓമന (50), പുതുപറമ്പിൽ ബിൻസി (57), പൊടികാട്ടിൽ മോളി (48), തച്ചുപറമ്പിൽ എൽസമ്മ (49), കവർ മുണ്ടയിൽ അനു (50) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകീട്ട്​ ആറോടെ പണിക്കൻകുടിക്ക് സമീപമാണ്​ അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.