മൂന്നാർ: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്യാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിന് പിന്നാലെ പട്ടയദല്ലാൾമാരും രംഗത്ത്. വൻതുക ഈടാക്കി പട്ടയം വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്താണ് റവന്യൂ ഓഫിസുകളുടെ പേര് പറഞ്ഞ് ഇവർ രംഗത്തുവന്നിരിക്കുന്നത്. പുതിയ പട്ടയത്തിന് അപേക്ഷ സമർപ്പിക്കാനും അപേക്ഷ പരിഗണിക്കുന്ന ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുമായി പണച്ചെലവുണ്ടെന്നും അത് നൽകിയാൽ പട്ടയം വാങ്ങി നൽകാമെന്നുമൊക്കെയാണ് സംഘത്തിന്‍റെ വാഗ്ദാനം. ദേവികുളം കേന്ദ്രീകരിച്ച് ചിലർ വൻതോതിൽ പ്രചാരണവും പണപ്പിരിവും ആരംഭിച്ചതായാണ് വിവരം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കി ഉത്തരവിറക്കാൻ ജില്ല കലക്ടറെ സർക്കാർ ചുമതലപ്പെടുത്തിയതിന് തൊട്ടുപിന്നാലെതന്നെ തട്ടിപ്പ് സംഘങ്ങളും സജീവമായത് അധികൃതരെ കുഴപ്പിച്ചിരിക്കുകയാണ്. പുതിയ പട്ടയത്തിന് അപേക്ഷ നൽകുന്നമുറക്ക് അവ ക്രമപ്പെടുത്തി നൽകാമെന്നാണ് സർക്കാർ തീരുമാനം. എന്നാൽ, അപേക്ഷ നൽകാനുള്ള തീയതിപോലും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം പട്ടയത്തിനുള്ള പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടില്ലെന്നും വ്യാജ പ്രചാരണങ്ങളെക്കുറിച്ച് അറിവ് ലഭിച്ചാൽ വിവരമറിയിക്കണമെന്നും തഹസിൽദാറും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.