തൊടുപുഴ: ലോഡ്ജിനോട് ചേർന്നുള്ള പലചരക്ക് കട കത്തിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. പട്ടയം കവല ചെരുപ്പുറത്ത് അനസാണ് (39) പിടിയിലായത്. തൊടുപുഴ വാട്ടർ അതോറിറ്റി റോഡിൽ വെളിയത്ത് ലോഡ്ജിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഓലിക്കൽ ഷാജിയുടെ കടക്കാണ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി തീയിടാൻ ശ്രമിച്ചത്. ശനിയാഴ്ച രാവിലെ ഷാജി കട തുറക്കാൻ എത്തിയപ്പോഴാണ് ഒരുവശത്ത് തീപിടിച്ച നിലയിൽ കണ്ടത്. ശനിയാഴ്ച പുലർച്ച ഒന്നരയോടെ ഒരാൾ കടക്ക് തീവെച്ചശേഷം ഓടി മറയുന്ന ദൃശ്യം സമീപത്തെ സ്ഥാപനങ്ങളിലുള്ള സി.സി ടി.വികളിൽനിന്ന് ലഭിച്ചു. മാസങ്ങൾക്ക് മുമ്പ് മാസങ്ങൾക്ക് മുമ്പ് ലോഡ്ജിൽനിന്ന് അനസിനെ ഷാജി പുറത്താക്കിയിരുന്നു. ഇതിന്‍റെ വിരോധമാണ് തീവെക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. തൊടുപുഴ സി.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.