തൊടുപുഴ: കോവിഡ് മൂന്നാംതരംഗം തൊടുപുഴ നഗരപരിധിയിൽ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും ജനങ്ങൾക്ക് കർശന ജാഗ്രത നിർദേശം നകുന്നതിനുമായി നഗരസഭ ചെയർമാൻ സനീഷ് ജോർജിന്‍റെ അധ്യക്ഷതയി യോഗം ചേർന്നു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എ. കരീം, ആരോഗ്യപ്രവർത്തകർ, തഹസിദാർ, സെക്ടറൽ മജിസ്ട്രേറ്റുമാർ, പൊലീസ്, നോഡൽ ഓഫിസർമാർ തുടങ്ങിയവർ സംബന്ധിച്ചു. വരും ദിവസങ്ങളിൽ തൊടുപുഴ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ അനാവശ്യ ആൾക്കൂട്ടം ശ്രദ്ധയിപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. ഷോപ്പിങ് കോംപ്ലക്സുകൾ, സൂപ്പർ മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, തുണിക്കടകൾ, പൊതു മാർക്കറ്റ്, ഓഡിറ്റോറിയങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ കർശന നിയന്ത്രണമുണ്ടാകും. യോഗത്തിൽ വ്യാപാര വ്യവസായികൾ, ഹോട്ടൽ, റെസി. അസോസിയേഷൻ ഭാരവാഹികളെ അറിയിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തില്ല. 'വിഷുവിന് വിഷരഹിത പച്ചക്കറി: ജില്ലതല സമിതി ചെറുതോണി: 'വിഷുവിന് വിഷരഹിത പച്ചക്കറി' കാമ്പയിന്‍ വിജയിപ്പിക്കുന്നതിനായി ജില്ലതല സമിതി രൂപവത്കരിച്ചു. ചെറുതോണി ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സുഭിക്ഷകേരളം പദ്ധതിയുടെ ജില്ലതല ശില്‍പശാലയിലാണ് സമിതി രൂപവത്കരിച്ചത്. സുഭിക്ഷ കേരളം പദ്ധതിയിലൂടെ സംയോജിത കൃഷി വികസിപ്പിക്കുന്നതിനും പഞ്ചായത്ത് അടിസ്ഥാനത്തില്‍ വിഷരഹിത പച്ചക്കറി കൃഷി ആരംഭിക്കാനും തീരുമാനമായി. ശില്‍പിശാല കിസാന്‍ സഭ കേന്ദ്രകമ്മിറ്റി അംഗം എം.എം. മണി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നെടുങ്കണ്ടം സഹകരണ ബാങ്ക് പ്രസിഡന്‍റ് എന്‍.കെ ഗോപിനാഥന്‍ അധ്യക്ഷതവഹിച്ചു. സി.ഐ.ടു സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.കെ. ജയചന്ദ്രന്‍, സാങ്കേതിക സമിതി അംഗം മനോഹരന്‍ എന്നിവര്‍ സംസാരിച്ചു. കെ.എല്‍ ജോസഫ് നന്ദി പറഞ്ഞു. സി.വി വര്‍ഗീസ് രക്ഷാധികാരിയും വി.എന്‍ മോഹനന്‍ ചെയര്‍മാനും റോമിയോ സെബാസ്റ്റ്യന്‍ കണ്‍വീനറുമായി ജില്ലതല സമിതിക്ക് രൂപംനല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.